മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് സംഘത്തിന് നേരെയുള്ള ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

പരിശോധനയ്ക്കിടെ മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് സംഘത്തിന് നേരെയുള്ള ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. കോവില്‍ക്കടവ് ഭാഗത്ത് പരിശോധനക്കിടെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രതിയായ കോവില്‍കടവ് സ്വദേശി സുലൈമാനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മാസ്‌ക് വയ്ക്കാത്തത് ചോദ്യം ചെയ്ത പോലീസുകാര്‍ക്ക് നേരെ ഇയാള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. സിഐ രതീഷിനെ സുലൈമാന്‍ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ആദ്യം തലക്കടിച്ചു. അത് തടയാനെത്തിയ സിപിഒ അജീഷ് പോളിനെയും കല്ലുകൊണ്ട് തലയില്‍ മര്‍ദ്ദിച്ചു. അജീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























