പൊട്ടിവീണ വൈദ്യുതി ലൈനില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; സഹയാത്രികനായ പിതാവിന് പരിക്ക്

ദേശീയപാതയില്‍ പഴയ വൈത്തിരിയില്‍ രാത്രിയില്‍ ടോറസിടിച്ച് പൊട്ടിവീണ വൈദ്യുതി തൂണിലെ ലൈനില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ചു. സഹയാത്രികനായ പിതാവിന് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പൊഴുതന സേട്ടുകുന്ന് മൂങ്ങാനാനിയില്‍ ലിനുവാണ് (24) മരിച്ചത്. പിതാവ് ബെന്നിയെ (54) പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിനു കുറുകെ വീണ തൂണില്‍ ബൈക്ക് തട്ടിവീഴുമ്പോൾ വൈദ്യുതി ലൈനില്‍ കുരുങ്ങുകയായിരുന്നു.
വൈത്തിരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ലിനു മരിച്ചു. ബംഗളൂരുവില്‍ ജോലിയുള്ള യുവാവ് ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ ട്രെയിന്‍ കയറാന്‍ പിതാവിനൊപ്പം കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടാക്കിയ ടിപ്പര്‍ ആളുകളെത്തുമ്ബോഴേക്കും ഓടിച്ചുപോയിരുന്നു. വൈത്തിരി പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മോളിയാണ് ലിനുവിന്റെ മാതാവ്. സഹോദരന്: ടിനു.
https://www.facebook.com/Malayalivartha

























