ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.... സ്പീക്കറുടെ ചേംബറില്‍ രാവിലെ എട്ടരയോടെയാകും സത്യപ്രതിജ്ഞ...

ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേമ്ബറില്‍ രാവിലെ എട്ടരയോടെയാകും സത്യപ്രതിജ്ഞ. നേരത്തെ സത്യവാചകം ചൊല്ലിയതില്‍ അപാകത തെളിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം.
മെയ് 24ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ തമിഴിലായിരുന്നു രാജ സത്യവാചകം ചൊല്ലിയത്. അന്ന് സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തല്‍. ഈ പിഴവ് സംബന്ധിച്ച് നിയമ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അതിനു ശേഷം തീരുമാനം എടുക്കുമെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരണം. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കന്നഡയും തമിഴും ഉള്‍പ്പെടെ നാലുഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎല്‍എ മാണി സി കാപ്പനും മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ.
മുന്‍ഗാമി കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎല്‍എ എ രാജ തമിഴിലും സത്യപ്രതിജ്ഞ ചൊല്ലി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് 36കാരനായ രാജ. തോട്ടം തൊഴിലാളികളായ അന്തോണി ലക്ഷ്മണന്‍- ഈശ്വരി ദമ്പതികളുടെ മകനായി 1984 ഒക്ടോബര്‍ 17നാണ് ജനനം.
നിയമസഭയിലേക്ക് കന്നിയങ്കമായിരുന്നു. ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. കോയമ്ബത്തൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടിയത്. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യു ഡി എഫിലെ ഡി.കുമാറിനെ 7848 വോട്ടിന് പരാജയപ്പെടുത്തിയാണ് എ രാജ നിയമസഭയിലെത്തിയത്.
"
https://www.facebook.com/Malayalivartha

























