Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

ഓൺ ലൈൻ പെൺവാണിഭം: രശ്മിയുടെ ചൂടേറിയ ബിക്കിനി രംഗങ്ങൾ അപ് ലോഡ് ചെയ്ത് ഒരു രാത്രിക്ക് ആവശ്യപ്പെട്ടത് 80,000: വിലപേശി ക്രൈംബ്രാഞ്ച് 50,000 ഉറപ്പിച്ചു: ബാംഗ്ളൂരിലുള്ള കന്യകകളായ മൈനറിന് ഒന്നര ലക്ഷം: പ്രതികൾ പെൺവാണിഭം നടത്തിയത് ബ്ലോക്ക് ചെയ്ത ' കൊച്ചു സുന്ദരികൾ ' എന്ന സൈറ്റ് വീണ്ടും ആരംഭിച്ച്: കുടുങ്ങിയത് ക്രൈംബ്രാഞ്ചിന്റെ 'ഓപ്പറേഷൻ ബിഗ് ഡാഡി' യിൽ.... രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരുമടക്കമുള്ള സെക്‌സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതിയുടെ ഉത്തരവ്

02 JUNE 2021 01:12 PM IST
മലയാളി വാര്‍ത്ത

മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ ചുംബന സമര സംഘടകരും സി പി എം സൈബര്‍ പോരാളികളുമായ രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരുമടക്കമുള്ള സെക്‌സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു.

എല്ലാ പ്രതികളെയും ജൂലൈ 5 ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ. വി. രജനീഷ് ഉത്തരവിട്ടത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് വേണ്ടിയാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രൈം ബ്രാഞ്ചു കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തുന്നത്.






കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ച് പെണ്‍വാണിഭം നടത്തിയ സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ , കൊള്ളസംഘത്തലവനുമായ അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34) , മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബാംഗ്‌ളൂര്‍ സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍.നായര്‍ (27) , ഭര്‍ത്താവ് രാഹുല്‍ പി.എസ് എന്ന രാഹുല്‍ പശുപാലന്‍ (29) , കാസര്‍ഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പില്‍ശാല സ്വദേശി സുല്‍ഫിക്കര്‍ (31) , താമരശ്ശേരി സ്വദേശി അച്ചായന്‍ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30) , എറണാകുളം സ്വദേശി ദിലീപ് ഖാന്‍ (31) , താമരശ്ശേരി സ്വദേശി ജോയ്ല്‍സ് ജോസഫ് (30) എന്നിവരാണ് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസിലെ ഒന്നു മുതല്‍ പതിമൂന്ന് വരെയുള്ള പ്രതികള്‍.




ബാംഗ്‌ളൂരില്‍ നിന്ന് മൈനര്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുല്‍ പശുപാലന്‍ 14 മാസവും രശ്മി. ആര്‍. നായര്‍ 10 മാസക്കാലവും ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചത്.





2015 ജനുവരി - നവംബര്‍ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം സൈബര്‍ സെല്ലിന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്.



കുട്ടികളോട് ലൈംഗിക ആകര്‍ഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈല്‍ (ുലറീളശഹല) പേജായ കൊച്ചു സുന്ദരികള്‍ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിന്‍ സൗദി അറേബ്യയിലായതിനാലും സൈബര്‍ സെല്‍ പരാതിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഫയല്‍ ക്ലോസ് ചെയ്തു.






എന്നാല്‍ രണ്ടാമത് വീണ്ടും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം 34 / 2015 നമ്പരായി സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.


ക്രൈം ബ്രാഞ്ച് ' ഓപ്പറേഷന്‍ ബിഗ്ഡാഡി ' എന്ന പേരില്‍ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫെയ്‌സ് ബുക്ക് ഗ്രൂപ്പായ ' സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് ' (ലെഃൗമഹഹ്യ ളൃൗേെൃമലേറ ങമഹഹൗ)െ ( ലൈംഗിക നിരാശരായ ( മോഹഭംഗം സംഭവിച്ച ) മലയാളികള്‍ ) എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാള്‍ പരാതിപ്പെട്ടത്. ഫെയ്‌സ് ബുക്കില്‍ പെട്ടെന്ന് ആവിര്‍ഭവിച്ച് പൊന്തി വന്ന ' കൊച്ചു സുന്ദരികള്‍ ' എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്.





പുതുമുഖ നടിമാരെ തേടുന്ന റിക്രൂട്ട്‌മെന്റ് സൈറ്റായ 'ലൊക്കാന്റോ' (ഘീരമിീേ) യില്‍ കേരളം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ പെണ്‍വാണിഭത്തിന് കളമൊരുക്കിയത്. ' കൊച്ചു സുന്ദരികള്‍ ' എന്ന സൈറ്റുണ്ടാക്കി ആ പേജില്‍ അക്ബര്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങള്‍ ചെയ്തിരുന്നു.


ക്രൈംബ്രാഞ്ച് മൂന്ന് സിവിലിയന്‍സിനെക്കൊണ്ട് ( സായുധ സേനയില്‍ അംഗമല്ലാത്ത സാധാരണ പൗരന്‍മാരെക്കൊണ്ട് ) മൂന്ന് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു. ലൊക്കാന്റോ സൈറ്റിലുള്ള കേരള സംസ്ഥാനം അടിസ്ഥാനമായി പരസ്യങ്ങള്‍ ചെയ്യുന്ന വ്യക്തികളുമായി ചാറ്റിങ്ങ് തുടങ്ങി. അങ്ങനെ ക്രൈംബ്രാഞ്ചിന് അക്ബറുമായി ബന്ധപ്പെടാന്‍ സാധിച്ചു.





ഒമ്പത് പരസ്യങ്ങളില്‍ കാണപ്പെട്ട വിവിധ നമ്പരുകളില്‍ നിന്നും ഒരു നമ്പരില്‍ ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു.


തങ്ങളുടെ മുതലാളികളായ രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങള്‍ക്ക് അഞ്ച് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അതില്‍ ഒരു പെണ്‍കുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ അക്ബര്‍ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുള്ള രശ്മി നായരുടെ മേനി കാട്ടുന്ന ബിക്കിനിയിലുള്ള (അല്‍പ സ്‌നാന വസ്ത്രം ധരിച്ച) ചൂടേറിയ നഗ്‌ന രംഗങ്ങള്‍ അയക്കാന്‍ തുടങ്ങി.






രശ്മിക്ക് എണ്‍പതിനായിരം രൂപ അക്ബര്‍ ആവശ്യപ്പെട്ടു. വിലപേശലില്‍ അമ്പതിനായിരം - അറുപതിനായിരം രൂപയ്ക്ക് രശ്മിയുടെ ഇടപാട് ഉറപ്പിച്ചു. കന്യകമാരായ മൈനര്‍ പെണ്‍കുട്ടികള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം അക്ബര്‍ ആവശ്യപ്പെടുകയും ചെയ്തു.




ഡ്യൂപ്പിനെക്കൊണ്ട് വന്ന് വയസ്സ് കുറച്ച് പറഞ്ഞാല്‍ തങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ പറ്റുമെന്ന് ചേദിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് സഹിതം മൈനര്‍ പെണ്‍കുട്ടികളെ എത്തിക്കാമെന്ന് അക്ബര്‍ ഉറപ്പ് നല്‍കുകയായിരുന്നു. രാഹുലും രശ്മിയും കൂടുതല്‍ പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കുമെന്നും അക്ബര്‍ പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു.






കരാര്‍ വ്യവസ്ഥ പ്രകാരം ബാംഗ്‌ളൂര്‍ നിവാസിയായ ബ്രോക്കര്‍ ലിനീഷ് മാത്യു 16 ഉം 17 ഉം വയസ്സുള്ള സഹോദരിമാരായ രണ്ടു മൈനര്‍ പെണ്‍കുട്ടികളുമായി ബംഗ്‌ളുരുവില്‍ നിന്ന് വിമാന മാര്‍ഗ്ഗം കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടായ നെടുമ്പാശേരി വിമാനത്താവളത്തില്‍ 2015 നവംബര്‍ 18 ഉച്ചയ്ക്ക് 2.17 ന് പറന്നിറങ്ങി.

നേരത്തേ തന്നെ എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ലിനീഷിനെയും രണ്ടു പെണ്‍കുട്ടികളെയും വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ കസ്റ്റഡിയിലെടുത്തു.






എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജില്‍ ലീനീഷിന് വേണ്ടി മുറിയെടുത്ത് കാത്തിരുന്ന അക്ബറിനെ വൈകിട്ട് 6 മണിയോടെ അറസ്റ്റ് ചെയ്തു. അതേ സമയം ഒരു മൈനര്‍ പെണ്‍കുട്ടിയുമായി കാറില്‍ വന്ന മൂന്നു പേര്‍ പോലീസിനെക്കണ്ട മാത്രയില്‍ കാറുമായി മുങ്ങി.





അക്ബറും ലിനീഷും രണ്ടു മൈനര്‍ പെണ്‍കുട്ടികളും അതേ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കേ രാത്രി 11 മണിയോടെ അക്ബറിന്റെ മൊബൈല്‍ ഫോണിലേക്ക് രശ്മിയുടെ ഒരു എസ്.എം.എസ് എത്തി. ' എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും ഇന്ന് ജോലി ഇല്ലേ ' യെന്നും ചോദിച്ചായിരുന്നു രശ്മി സന്ദേശം അയച്ചത്.





ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരം അക്ബര്‍ രശ്മിയോട് ഹോട്ടലില്‍ വരാനാവശ്യപ്പെട്ടു. കുറച്ച് സമയത്തിനകം രശ്മിയും രാഹുലും അവരുടെ കുട്ടിയുമായി ഹോട്ടലില്‍ എത്തി.

തുടര്‍ന്ന് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി ജയിലിലേക്ക് റിമാന്റ് ചെയ്തു. മൈനര്‍ പെണ്‍കുട്ടികളെ കോടതിയുത്തരവ് പ്രകാരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ശിശുക്കളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി.


രാഹുല്‍ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകള്‍ക്ക് സഹായിയായും കാര്യസ്ഥനായും പ്രവര്‍ത്തിച്ചതായും പണത്തിന് വേണ്ടി രശ്മിയെ കൊണ്ടു പോകുന്നതായും പ്രോസ്റ്റിറ്റിയൂഷനില്‍ നിന്ന് ലഭിക്കുന്ന പണത്തില്‍ നിന്നും പങ്ക് പറ്റുന്നതായും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.


രാഹുല്‍ ഫെയ്‌സ് ബുക്ക് ഊര്‍ജിതമായി ഉപയോഗിച്ച് രശ്മിയുടെ അല്‍പ സ്‌നാന വസ്ത്രം ധരിച്ച നഗ്‌ന ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് രശ്മിക്ക് വേണ്ടി ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനായുള്ള ഒരു പ്രതിച്ഛായ സൃഷ്ടിച്ചെടുത്തതായും എല്ലാം ബിസിനസ്സിന്റെ പുരോഗതിക്ക് വേണ്ടിയാണന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.





അതിനാലാണ് അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനം (തടയല്‍) നിയമം രാഹുലിന് മേല്‍ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. ഏഴ് മാസമായി തങ്ങള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നതായ രാഹുലിന്റെ കുറ്റസമ്മത മൊഴിയും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കൊച്ചി മറൈന്‍ ഡ്രൈവിലും മറ്റുമായി 2014 ല്‍ നടത്തിയ ( കിസ് ഓഫ് ലവ് ) ചുംബന സമരത്തിന് നേതൃത്വം കൊടുത്ത് ചുക്കാന്‍ പിടിച്ചത് രാഹുലും രശ്മിയുമായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു. കിസ് ഓഫ് ലവിലും രാഹുലിനും രശ്മിക്കും ജയ് വിളിച്ച സി പി എം കാര്‍ ഓണ്‍ ലൈന്‍ വാണിഭം പുറത്തായതോടെ മധുരിച്ച് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത സ്ഥിതിയിലായി.





ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (ക്രിമിനല്‍ ഗൂഢാലോചന) , 366 എ (മൈനറായ പെണ്‍കുട്ടിയെ അവിഹിത സംഗത്തിന് കൈവശപ്പെടുത്തല്‍) , 370 (1) ( പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്ന് രഹസ്യമായി താമസിപ്പിച്ച് പെണ്‍വാണിഭം നടത്തല്‍) , 212 (കുറ്റക്കാരെ ഒളിവില്‍ പാര്‍പ്പിക്കല്‍) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുളള കൂട്ടായ്മ) എന്നീ വകുപ്പുകളും 2012 ലെ പോക്‌സോ (ലൈംഗിക കുറ്റ കൃത്യങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണം) നിയമത്തിലെ വകുപ്പുകളായ 13 (ബി) , (സി) , 14 എന്നീ വകുപ്പുകളും അനാശാസ്യ പ്രവര്‍ത്തനം (തടയല്‍) നിയമത്തിലെ വകുപ്പുകളായ 4 (1) , 2 (എ), (ബി) , (സി) , 5 (എ), (ബി), (സി) എന്നീ വകുപ്പുകളും വിവര സാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പുുകളും ചുമത്തിയാണ് .ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

2019 നവംബര്‍ 23 നാണ് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (8 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (10 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (10 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (11 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (11 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (11 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (11 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (12 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (12 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (12 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (12 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (13 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (13 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (14 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (14 hours ago)

Malayali Vartha Recommends