പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം... ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു, ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി
പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം... ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു, ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.
ശ്രീകോവിലിനുള്ളിലെ വിളക്കില്‍നിന്നോ കര്പൂരത്തില്നിന്നോ തീപടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ലോക്ഡൗണ്‍ ആയതിനാല്‍ ഭക്തര്‍ എത്തിയിരുന്നില്ലെങ്കിലും ക്ഷേത്രത്തിലെ പതിവ് പൂജകള്‍ നടന്നിരുന്നു.
രാവിലെ ഏഴ് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തടിയില്‍ നിര്‍മിച്ച മേല്‍ക്കൂരയിലേക്ക് തീ പടരുകയും മേല്‍ക്കൂര കത്തി നശിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. തക്കലയില്‍നിന്നും കുളച്ചലില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്‍പുതന്നെ എല്ലാവര്ക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട് ക്ഷേത്രം.
"
https://www.facebook.com/Malayalivartha