Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കല്യാണത്തലേന്ന് വീട്ടിൽനിന്നും സ്വർണ്ണവുമെടുത്ത് ഒളിച്ചോടിയ 21കാരി തെലങ്കാനയില്‍! സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാക്കി പോലീസിനെ കുഴക്കിയ കേസിൽ ഒടുവിൽ തുമ്പ് കിട്ടിയതെങ്ങനെ...

02 JUNE 2021 12:38 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട് പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്ന് കാണാതായ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ. അഞ്ജലി (21)യെ തെലങ്കാനയില്‍ കണ്ടെത്തി. വിവാഹ തലേന്ന് കാമുകനൊപ്പം പോകുന്നു എന്നു തോന്നിക്കും വിധം കത്തെഴുതിവെച്ച്‌ നാടുവിട്ട പെണ്‍കുട്ടിയെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു.

ഇക്കക്കൊപ്പം പോകുന്നു എന്ന് കത്തെഴുതി വെച്ചിട്ടാണ് ഏപ്രില്‍ 19 ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും അഞ്ജലിയെന്ന പെണ്‍കുട്ടി നാടുവിട്ടത്. ഇതിനെ തുടര്‍ന്ന് ലൗ ജിഹാദാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിന്റെ കാരണം ഒരു ലൗ ജിഹാദാണെന്ന രീതിയിൽ ചില സൂചനകള്‍ പത്ത് പേജുള്ള കത്തിലൂടെ അഞ്ജലി നല്‍കിയിരുന്നു . എന്നാല്‍ ഏകദേശം ഒന്നര മാസത്തിനു ശേഷം പോലീസ് വളരെയേറെ
കടുത്ത പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തിയിരിക്കുകയാണ്.

ഒരു ലോഡ്ജില്‍ തനിച്ച്‌ താമസിച്ചു വരുന്നതിനിടെ സംശയം തോന്നിയ മലയാളി സമാജം പ്രവര്‍ത്തകര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അമ്ബലത്തറ പൊലീസ് അഞ്ജലിയാണിതെന്ന് കണ്ടെത്തിയത്.

കേസ് അന്വേഷിക്കുന്ന അമ്ബലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ മധുസൂദനന്‍, വനിതാ പൊലീസ് രതി എന്നിവര്‍ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഹൈദരാബാദില്‍ എത്തി തെലുങ്കാന പൊലീസുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ വാങ്ങി. ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍ നിന്നാണ് അഞ്ജലിയെ തിരിച്ചറിഞ്ഞത്. ട്രെയിനില്‍ ആണ് ഹൈദരാബാദില്‍ എത്തിയതെന്ന് പറയുന്ന അഞ്ജലി പൊലീസിന്റെ മറ്റു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായിരുന്നില്ല.

ഇക്കഴിഞ്ഞ ഏപ്രില്‍ 19 നാണ് അഞ്ജലിയെ വീട്ടില്‍ നിന്നു കാണാതായത്. ഏപ്രില്‍ 25 ന് യുവതിയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. യുവതിയുടെ തിരോധാനം സംബന്ധിച്ച്‌ ഏറെ വിവാദമുയര്‍ന്നിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ അഞ്ജലി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു. ചെന്നൈ മുതല്‍ തെലങ്കാനയില്‍ എത്തുന്നത് വരെ അഞ്ജലി തനിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. പള്ളിക്കരയിലെ യുവാവിന്റെ കൂടെ പോയെന്ന സംശയത്തില്‍ അന്വേഷിച്ചെങ്കിലും ഇയാള്‍ ഗള്‍ഫിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയര്‍ന്നതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് അയച്ചുകൊടുത്തിരുന്നു.ഇതാണ് അഞ്ജലിയെ കണ്ടെത്താൻ സഹായകമായത്. തെലങ്കാനയിലെ മലയാളി സമാജത്തിലെ ചിലരാണ് പൊലീസ് തെലങ്കാനയില്‍ വഴിയോരങ്ങളില്‍ പതിപ്പിച്ച ലുക്കൗട്ട് നോട്ടീസിലെ പെണ്‍കുട്ടി ഹുദയിലെ ലോഡ്ജില്‍ താമസിക്കുന്നതായി കണ്ടെത്തിയതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സ്വര്‍ണം വിറ്റ് കാശാക്കി ആയിരുന്നു യാത്രാചിലവിന് പണം കണ്ടെത്തിയത്. വിവാഹത്തിന് വീട്ടുകാര്‍ കരുതിവെച്ചിരുന്ന പത്ത് പവന്റെ ആഭരണങ്ങളും എടുത്താണ് അഞ്ജലി വീട്ടില്‍ നിന്ന് പോയത്. ഈ ആഭരണങ്ങള്‍ ചെന്നൈയിലെ ഒരു ജുവലറിയില്‍ വിറ്റുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ വില്‍ക്കുന്ന സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. വിവാഹ ജീവിതത്തോട് താല്പര്യം ഇല്ലാത്തതിനാല്‍ നാടുവിട്ടതാണെന്ന് പൊലീസ് കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (27 minutes ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (37 minutes ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (43 minutes ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (3 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (5 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (5 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (5 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (6 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends