Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിതീവ്ര മഴ, സംസ്ഥാനമൊട്ടാകെ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മിന്നൽപ്രളയത്തിനും ഉരുൾപൊട്ടലിനും സാദ്ധ്യത; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


കേരളത്തിന് യുകെയുടെ ‘ലാസ്റ്റ് വാണിംഗ്’: വരുന്നത് മാരകമായ ‘ഹ്യൂമിഡ് ഹീറ്റ്’; ഞെട്ടിച്ച് 80 വർഷത്തെ പഠന റിപ്പോർട്ട്...


അഭിജീത് ദീപ്‌കെയ്‌ക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ.. ദീപ്‌കെയുടെ ആളുകൾ തന്നെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു..


ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..


അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..

നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല ഞാന്‍! എന്റെ ജീവിതാവസാനം വരെ സിനിമയില്‍ നിന്നോളാമെന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല...സിനിമ ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ എനിക്കില്ല; സിനിമയില്‍ നിന്നും കിട്ടുന്നതുകൊണ്ടല്ല ഞാന്‍ ജീവിക്കുന്നതും... 'അശ്ലീല വിഡിയോയിലെ പെണ്‍കുട്ടി എന്നെപ്പോലെ, അതുകണ്ട് കയ്യും കാലും വിറച്ചു;വ്യാജ വിഡിയോയില്‍ കേസ് കൊടുത്ത് നടി രമ്യ സുരേഷ്

02 JUNE 2021 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

2018 പ്രളയത്തില്‍പോലും വെള്ളം കയറാത്ത ഇടങ്ങളില്‍ വെള്ളമെത്തി; ക്യാമ്പുകളിലും വെള്ളം കയറുന്ന സ്ഥിതി

അച്ഛനവിടെ ജീവന് വേണ്ടി പിടയുമ്പോൾ ഇവർക്ക് തമാശ..അതെന്താ എന്റെ പപ്പ മരിക്കണോ!! വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മെല്ലപ്പോക്ക്!!! ഫിഷറീസ് ഓഫീസിലേക്ക് ഇരച്ചെത്തി അവർ..

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ

നടി രമ്യ സുരേഷിൻറെ പേരിൽ പ്രചരിക്കുന്ന വ്യാജ വിടെയൊക്കെതിരെ പരാതിയുമായി താരം രംഗത്ത്. നടിയുടേതുപോലെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രമ്യയുടെ ഫേയ്സ്ബുക്കിലെ രണ്ട് ചിത്രങ്ങളും മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോയും വിഡിയോകളും ചേര്‍ത്താണ് വിഡിയോ.

സുഹൃത്തുവഴിയാണ് ഇത്തരത്തിലൊരു വിഡിയോയെക്കുറിച്ച്‌ താന്‍ അറിയുന്നത് എന്നാണ് രമ്യയുടെ വാക്കുകൾ. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ എസ്പി ഓഫിസില്‍ ചെന്ന് പരാതി നല്‍കിയെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ താരം വ്യക്തമാക്കി.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:

ഞാന്‍ രമ്യ സുരേഷ്. അത്യാവശ്യം കുറച്ച് സിനിമകളൊക്കെ ചെയ്തു വരുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ഇടാന്‍ കാരണം ഇന്ന് ഞാന്‍ എന്നെപറ്റി തന്നെ കണ്ടൊരു വീഡിയോയുടെ അടിസ്ഥാനത്തിലാണ്.

എന്നെ പരിചയമുള്ള ഒരാള്‍ ആണ് രാവിലെ ഈ വീഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വീഡിയോയും അയച്ചു തന്നു. എന്റെ ഫെയ്‌സ്ബുക്ക് പേജിലുള്ള എന്റെ രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ ഒരു ഫോട്ടോയും ആ കുട്ടിയുടെ തന്നെ വീഡിയോസുമാണ് അതില്‍ ഉണ്ടായിരുന്നത്.

ആ കുട്ടിയുടെ ഫോട്ടോ കണ്ടാല്‍ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ഈ സാമ്യം വന്നതിലാണ് എനിക്ക് അതിശയം തോന്നിയത്. ആ വീഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. എനിക്ക് എന്തു ചെയ്യണം, ആരെ വിളിക്കണം എന്നറിയില്ല. കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടില്‍ തന്നെയുള്ള പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞത് പ്രകാരം ആലപ്പുഴ എസ്.പി ഓഫീസില്‍ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാനാണ്. ഉച്ചയ്ക്ക് ഒരു വകപോലും കഴിക്കാതെ അപ്പോള്‍ തന്നെ എസ്.പി ഓഫീസില്‍ പോയി പരാതി കൊടുത്തു.


അവര് പറയുന്നത് ഇതുപോലുള്ള അമ്പത്തിയാറാമത്തെ കേസ് ആയിരുന്നു എന്റേതെന്നാണ്. അവര്‍ കേസ് ഉടന്‍ ഫയല്‍ ചെയ്തു. വീഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങള്‍ എടുത്തു. വേണ്ട നടപടികള്‍ ഉടനടി ചെയ്യുമെന്നും അവര്‍ അറിയിച്ചു. അതില്‍ എനിക്ക് വിശ്വാസമുണ്ട്. നമുക്ക് ധൈര്യവും സമാധാനവും നല്‍കുന്ന വാക്കുകളാണ് സൈബര്‍സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്.


പക്ഷേ, ഈ വീഡിയോ എത്രത്തോളം പേര്‍ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല, ഇത് എന്റേതല്ല എന്ന് പറയാന്‍ പറ്റും. ഈ വീഡിയോ പ്രചരിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്.

ഇതിലെ യഥാര്‍ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവര്‍ക്കും കുടുംബം ഉണ്ട് നാട്ടുകാര്‍ ഉണ്ട് എന്നൊന്നും ചിന്തിക്കുന്നില്ല. അനുവാദത്തോടെ ഇത്തരം വീഡിയോകള്‍ ചെയ്യുന്നതില്‍ ഒന്നും പറയാന്‍ പറ്റില്ല. എന്നാല്‍ നമ്മുടേതല്ലാത്തൊരു വീഡിയോ എടുത്ത് സാമ്യം തോന്നിയതിന്റെ പേരില്‍ ഫോട്ടോസ് വെച്ച് പ്രചരിപ്പിക്കുന്നത് വലിയ മനോവിഷമമാണ് ഉണ്ടാക്കുക.

സത്യത്തില്‍ ഞാനിപ്പോള്‍ തകര്‍ന്ന് തരിപ്പണം ആകേണ്ടതാണ്. പക്ഷേ എനിക്ക് ആ വീഡിയോ എന്റേതല്ലെന്ന പൂര്‍ണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നത്.

 അല്ലെങ്കില്‍ ഒരു ചെറിയ കാര്യത്തില്‍ വിഷമം വരുന്ന ആളാണ് ഞാന്‍. സിനിമയില്‍ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന എന്റെ വീഡിയോ വൈറലായപ്പോള്‍ തകര്‍ന്നുപോയിട്ടുണ്ട്.

ഈ വീഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകള്‍ വന്നു തുടങ്ങി. നിങ്ങളൊരു കാര്യം മനസിലാക്കണം, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല ഞാന്‍. എന്റെ ജീവിതാവസാനം വരെ സിനിമയില്‍ നിന്നോളാമെന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.


സിനിമ ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ എനിക്കില്ല. സിനിമയില്‍ നിന്നും കിട്ടുന്നതുകൊണ്ടല്ല ഞാന്‍ ജീവിക്കുന്നതും. അപ്പോള്‍ ആ സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ള വ്യക്തി അല്ല ഞാന്‍. അത് ആദ്യം മനസിലാക്കണം.

അതുകൊണ്ട് എനിക്ക് മെസേജ് അയയ്ക്കുകയും എന്നെ വേണ്ടാത്ത രീതിയില്‍ കാണുകയും ചെയ്യുന്നവര്‍ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേ കണ്ണിലൂടെ കാണാന്‍ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.

കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല. ആ വീഡിയോ കണ്ടാല്‍ അത് ഞാനല്ലെന്ന് ആരും പറയില്ല. ആ ഫോട്ടോയില്‍ കാണുന്നത് ഞാനാണ്. പക്ഷേ ആ വീഡിയോയിലെ കുട്ടിയുമായുള്ള സാമ്യമാണ് വിനയായത്. പൊലീസുകാര്‍ പോലും അത് തന്നെയാണ് പറഞ്ഞത്.

ഇത് ചെയ്ത വ്യക്തിക്ക് അറിയാം ഇത് ഞാനല്ലെന്ന്. പക്ഷേ കണ്ടു കഴിഞ്ഞാല്‍ ആരായാലും ഒന്ന് മറിച്ച് ചിന്തിക്കില്ല. അത്രയ്ക്ക് സാമ്യമാണ്. ഞാന്‍ എന്റെ അമ്മയെ കാണിച്ചപ്പോള്‍ അമ്മ തന്നെ ഞെട്ടിപ്പോയി. മറ്റേ ഫോട്ടോ കൂടി കാണിച്ചപ്പോഴാണ് മനസിലായത്.

എന്നെ വിശ്വസിക്കുന്ന എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ അറിയാന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയും പറഞ്ഞത്. എന്തായാലും അന്വേഷണം നടക്കുന്നുണ്ട്. അനുകൂലമായ മറുപടി കിട്ടുമെന്നാണ് വിശ്വാസം. ഇത് ഷെയര്‍ ചെയ്യരുത്.

ദയവായി ഇനിയും എന്റെ പേരില്‍ ഇത് പ്രചരിപ്പിക്കരുത്. അത്രയും തകര്‍ന്നൊരു മനസുമായാണ് ഞാന്‍ നില്‍ക്കുന്നത്. വല്ലാത്തൊരു ധൈര്യമുണ്ട് എനിക്ക്. ഇത് ഞാനല്ലെന്ന വിശ്വാസവും എന്നെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടെന്ന വിശ്വാസവും ഉണ്ട്’, രമ്യ സുരേഷ് കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...  (9 minutes ago)

അതിതീവ്ര മഴ, സംസ്ഥാനമൊട്ടാകെ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മിന്നൽപ്രളയത്തിനും ഉരുൾപൊട്ടലിനും സാദ്ധ്യത; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (17 minutes ago)

2018 പ്രളയത്തില്‍പോലും വെള്ളം കയറാത്ത ഇടങ്ങളില്‍ വെള്ളമെത്തി; ക്യാമ്പുകളിലും വെള്ളം കയറുന്ന സ്ഥിതി  (34 minutes ago)

കേരളത്തിന് യുകെയുടെ ‘ലാസ്റ്റ് വാണിംഗ്’: വരുന്നത് മാരകമായ ‘ഹ്യൂമിഡ് ഹീറ്റ്’; ഞെട്ടിച്ച് 80 വർഷത്തെ പഠന റിപ്പോർട്ട്...  (34 minutes ago)

അച്ഛനവിടെ ജീവന് വേണ്ടി പിടയുമ്പോൾ ഇവർക്ക് തമാശ..അതെന്താ എന്റെ പപ്പ മരിക്കണോ!! വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മെല്ലപ്പോക്ക്!!!  (1 hour ago)

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്  (2 hours ago)

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിക  (2 hours ago)

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ  (2 hours ago)

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍  (2 hours ago)

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു  (2 hours ago)

CJP പരാതിയുമായി ഇൻഫ്ലുവൻസർ  (2 hours ago)

ലോകത്തെ ഞെട്ടിച്ച് പുതിയ ദൃശ്യങ്ങള്‍;  (2 hours ago)

ELECTRIC SHOCK ഒരേ കുടുംബത്തിൽ രണ്ടു മരണം  (2 hours ago)

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍  (2 hours ago)

Malayali Vartha Recommends