Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഹമ്മദ്‌ റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ല: മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത്: പരിഹാസമുയർത്തി കെ.ബാബു

02 JUNE 2021 03:42 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായ മുഹമ്മദ് റിയാസ് മന്ത്രി സ്ഥാനത്ത് എത്തിയ നാൾ മുതൽ അദ്ദേഹം രൂക്ഷ വിമർശനം നേരിടുന്നുണ്ട്. ഇപ്പോളിതാ അദ്ദേഹത്തിനെതിരെ എംഎൽഎ കെ ബാബു രംഗത്തുവന്നിരിക്കുകയാണ്... മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിന് എതിരെ കെ.ബാബു ആരോപണങ്ങൾ ഉയർത്തിയതോടെ സഭയിൽ ബഹളം മൂർച്ചിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയായിരുന്നു കെ.ബാബു വിമർശനം ഉയർത്തിയത് . റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്നുമായിരുന്നു ബാബുവിന്റെ പരാമർശം.

ഇതോടെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. എന്നാൽ, ബാബു ഇതൊന്നും കാര്യമാക്കാതെ പ്രസംഗം തുടർന്നു. ‘പോ മക്കളേ. അതൊക്കെ അങ്ങു കയ്യിൽ വച്ചാൽ മതി’ എന്നും ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ ബാബുവിന്റെ സമയം അവസാനിച്ചെന്നും മൈക്ക് അടുത്ത പ്രസംഗകനായ എം.എം.മണിക്കു കൈമാറുന്നുവെന്നും സ്പീക്കർ പറഞ്ഞു. ഇത് അംഗീകരിക്കാതെ ബാബു പ്രസംഗം തുടർന്നെങ്കിലും മണിക്കു മൈക്ക് കൈമാറിയതോടെ അദ്ദേഹം ഇരുന്നു.

കഴിഞ്ഞദിവസം കോൺഗ്രസ് എംഎൽഎ പി കെ ബഷീറും മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു നിയമസഭയിൽ. ആ സംഭവം ഇങ്ങനെയായിരുന്നു.മാസ്ക് താഴ്ത്തി വയ്ക്കല്ലേ...’ എന്ന് അദ്ദേഹത്തിനോട് പറഞ്ഞപ്പോൾ നൽകിയ മറുപടി

സ്വന്തം ശൈലിയിൽ തന്നെ ബഷീർ മറുപടി പറഞ്ഞു.... ‘മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുമ്പോൾ തന്നെ മാസ്ക് താഴ്ത്തിയാ വയ്ക്കുന്നേ.. അപ്പോഴാ..’– എന്നായിരുന്നു അദ്ദേഹം തിരിച്ചടിച്ചത്.

സമയം കഴിയാറായി എന്ന ഓർമിപ്പിച്ച സ്പീക്കർ എം.ബി.രാജേഷിനോട്, ‘അങ്ങ് പണ്ടു പാർലമെന്റിൽ എന്നെ പോലെനിന്ന് കുറച്ചു മിനിറ്റുകൾക്ക് വേണ്ടി വാദിച്ചിരുന്നു. അതോർക്കണം. അന്നത്തെ അങ്ങയുടെ സ്ഥാനത്ത് ഞാനാണ് ഇവിടെ എന്ന് മറക്കല്ലേ’ എന്നായിരുന്നു ബഷീറിന്റെ മറുപടി. ലീഗ് ഒരിക്കലും നക്കാപിച്ചാ മോഹിച്ച് എൽഡിഎഫിലേക്ക് ക്ഷണിച്ചാലും വരില്ലെന്നും യുഡിഎഫ് മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ തലശേരി എംഎൽഎ എ.എൻ.ഷംസീറിനെയും ബഷീർ പരിഹസിച്ചു. ഷംസീറിനെ ഓർത്താണ് തനിക്ക് സങ്കടമെന്ന് അദ്ദേഹം പറഞ്ഞു. ഏട്ടത്തിയെ നിര്‍ത്തി അനിയത്തിയെ കെട്ടിച്ചതുപോലെയാണ് ഷംസീറിനെ ഒഴിവാക്കി അദ്ദേഹത്തെക്കാള്‍ ജൂനിയറായ വ്യക്തിയെ മന്ത്രിയാക്കിയത്. പാര്‍ട്ടി ക്ലാസുകളെടുക്കുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനെക്കുറിച്ച് ഷംസീറിന് ഒന്ന് വിശദീകരിച്ചു കൊടുക്കണമെന്നും ബഷീർ പറഞ്ഞു പറഞ്ഞു 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends