Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി കെ ജാനു വിന്റെ വമ്പൻ ഡിമാൻഡ്...കണ്ണുതള്ളി ബിജെപി... ഒടുവിൽ സംഭവിച്ചത്....ഞേട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്....

02 JUNE 2021 03:49 PM IST
മലയാളി വാര്‍ത്ത

എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജെ.ആർ.പി. ട്രഷറർ പ്രസീത വെളിപ്പെടുത്തിയിരിക്കുന്നു. 10 കോടി രൂപയും പാർട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ബിജെപിയോട് ആവശ്യപ്പെട്ടത്. പക്ഷേ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ.സുരേന്ദ്രൻ ഇതൊന്നും അംഗീകരിക്കാൻ തയ്യാറായില്ല. പത്തുകോടി കിട്ടില്ല എന്നറിഞ്ഞതോടെ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. പത്ത് ലക്ഷം രൂപ നൽകിയാൽ സി.കെ. ജാനു സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ.സുരേന്ദ്രൻ മറുപടി നൽകുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോൺ സംഭാഷണം ശരിയാണെന്നും താൻ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത വ്യക്തമാക്കി.

തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രൻ സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അന്നേദിവസം സി.കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രൻ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ പ്രതിരോധത്തിലായ ബിജെപിയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സി.കെ. ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴൽപ്പണമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.


സുൽത്താൻബത്തേരി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴൽപ്പണമാണെന്ന് ആരോപണം ഉയരുകയായിരിന്നു . തൃശ്ശൂർ കൊടകര കുഴൽപ്പണ കവർച്ചാകേസന്വേഷണം ബി.ജെ.പി. നേതാക്കളിലേക്ക് തിരിയുന്നതിനിടെയാണ് പാർട്ടിനേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കിക്കൊണ്ട് ആരോപണമുയർന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

കാസർകോട് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തിൽനിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്നായിരുന്നു ബി.ജെ.പി.യിലെ ഒരു വിഭാഗം നേതാക്കൾതന്നെ ആരോപണമുന്നയിച്ചത്. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പുപ്രചാരണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത് സംഭവിച്ചത്.

ജില്ലാനേതാക്കളടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പണമെത്തിച്ചത്. തിരഞ്ഞെടുപ്പുപ്രചാരണത്തിനായി വാടകയ്ക്കെടുത്ത രണ്ടു കാറുകളിലായാണ് സംഘം യാത്രചെയ്തതെന്നാണ് ആരോപണം. ബി.ജെ.പി. നേതാക്കൾ മംഗളൂരുവിലേക്ക് മാർച്ച് 24-ന് പോയതിന്റെ തെളിവാണ് പുറത്തുവന്നത്. 24-ന് മംഗളൂരുവിൽപോയതിന്റെ യാത്രാച്ചെലവായി 30,000 രൂപ പാർട്ടിയുടെ തിരഞ്ഞെടുപ്പുചെലവ് പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കിനെ ചോദ്യംചെയ്താണ് ഒരുവിഭാഗം നേതാക്കൾ രംഗത്തുവന്നിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends