ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ല: ഭാര്യയെ ഒന്നരവര്‍ഷമായി വീട്ടുതടങ്കലില്‍ അതിക്രൂരമായി പീഡിപ്പിച്ച് ഭര്‍ത്താവ്: ഒടുവില്‍ രക്ഷയായത് ആ കടലാസ്

വീടിനകത്ത് ഭര്‍ത്താവിന്റെ കൊടും പീഡനം. അതി ക്രൂരപീഡനത്തിനിരയായി ഭാര്യയും വീട്ടുകാരും. ക്രൂര പീഡനകഥ പുറത്തറിഞ്ഞത് ഒരു കടലാസിലൂടെ.ഒടുവില്‍ ഭര്‍ത്താവിനെ പോലീസ് തൂക്കിയെടുത്തു. സംഭവം ഇങ്ങനെയാണ്.
മഹാരാഷ്ട്രയില്‍ 41കാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു ഭര്‍ത്താവ്. ലൈംഗികാതിക്രമത്തിന് പുറമേ ഭാര്യയെയും മൂന്ന് മക്കളെയും ഒന്നരവര്‍ഷക്കാലം ഇയാള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതായും പോലീസ് കണ്ടെത്തി. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് ഉറച്ച ഭാര്യ ഭര്‍ത്താവ് അറിയാതെ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അമ്മയെയും മക്കളെയും രക്ഷപ്പെടുത്തി. 41 വയസുള്ള സ്ത്രീയാണ് ക്രൂരപീഡനത്തിന് ഇരയായത്.
പാണ്ഡാര്‍പൂര്‍ നഗരത്തില്‍ തിങ്കളാഴ്ചയാണ് അമ്മയെയും മൂന്ന് പെണ്‍മക്കളെയും പൊലീസ് രക്ഷപ്പെടുത്തിയത്. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.
ഒന്നര വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു 41കാരി. ഇവര്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് എഴുതിയ കടലാസ് വീടിന് വെളിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു രക്ഷപ്പെടാനുള്ള വഴി നോക്കിയത്.
ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ല എന്ന കാരണത്താലായിരുന്നു ഭാര്യയെ ഇയാള്‍ പീഡിപ്പിച്ചത്. ഒന്നരവര്‍ഷം ഒരു മുറിയിലിട്ട് പൂട്ടിയതായി 41കാരി പൊലീസിന് മൊഴി നല്‍കി. മാത്രമല്ല ലൈംഗികമായി ഉപദ്രവിച്ചതായും നിരവധി തവണ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും ഭാര്യയുടെപരാതിപ്പെടുന്നു. ഏതായാലും കടലാസ് ആണ് അവരുടെ ജീവന്‍ രക്ഷിച്ചത്. അങ്ങനെ ഒരു ബുദ്ധി തോന്നില്ലായിരുന്നുവെങ്കില്‍ ആ കുടുംബം രക്ഷപ്പെടുകയില്ലായിരുന്നു.
https://www.facebook.com/Malayalivartha