Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

'ഡാമില്‍ നിന്ന് മണല്‍വാരിവിറ്റ് പണമുണ്ടാക്കുന്ന കഥ കുറേ നാളായി കേരളം കേള്‍ക്കുന്നു'; ശമ്പളവും പെന്‍ഷനും നല്‍കാന്‍ 1000 കോടി കടമെടുക്കേണ്ടി വരുന്നവര്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജ് എങ്ങനെ പ്രാവര്‍ത്തികമാക്കും?; സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

04 JUNE 2021 04:53 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്. 'ഡാമില്‍ നിന്ന് മണല്‍വാരിവിറ്റ് പണമുണ്ടാക്കുന്ന കഥ കുറേ നാളായി കേരളം കേള്‍ക്കുന്നു. ശമ്ബളവും പെന്‍ഷനും നല്‍കാന്‍ 1000 കോടി കടമെടുക്കേണ്ടി വരുന്നവര്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജ് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നും' മുരളീധരന്‍ ചോദിച്ചു. ഫേസ്ബുക്ക്പോ സ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

 

വി മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്‌

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മതി. 20,000 കോടിയുടെ കോവിഡ് പാക്കേജും 11,000 കോടിയുടെ തീരദേശ പാക്കേജും. 2020 ജനുവരിയില്‍ കോവിഡ് നേരിടാന്‍ പിണറായി വിജയന്‍ പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജ് എന്തായിരുന്നു.?

അതില്‍ 13,500 കോടിയും കോണ്‍ട്രാക്‌ടര്‍മാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള ബില്‍ കുടിശികയ്ക്കായിരുന്നെന്ന് പിന്നീട് വ്യക്തമായി. സര്‍ക്കാരിന്‍റെ സാധാരണ ദൈനംദിന ചിലവ് എല്ലാം ചേര്‍ത്ത് ' 20,000 കോടി പാക്കേജ് ' എന്ന് പേരിട്ട് അവതരിപ്പിക്കുകയായിരുന്നു അന്ന്. പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ചോദിച്ചപ്പോള്‍ വായ്പ്പയെടുക്കുമെന്ന വ്യക്തതയില്ലാത്ത മറുപടിയായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്‍റേത്. ഇപ്പോഴിതാ വീണ്ടുമൊരു 20,000കോടിയുടെ പ്രഖ്യാപനം. സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ ഈ 20,000 കോടി.?

അങ്ങനെയെങ്കില്‍ അത് എവിടെ നിന്ന് കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കണം. ശമ്ബളവും പെന്‍ഷനും നല്‍കാന്‍ 1000 കോടി കടമെടുക്കേണ്ടി വരുന്നവര്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജ് എങ്ങനെ പ്രാവര്‍ത്തികമാക്കും?. ഡാമില്‍ നിന്ന് മണല്‍വാരിവിറ്റ് പണമുണ്ടാക്കുന്ന കഥ കുറേ നാളായി കേരളം കേള്‍ക്കുന്നു !

അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലം മുതല്‍ ഐസക്ക് തുടങ്ങിയതാണ് മണല്‍വാരല്‍ കഥ. ഇതൊന്നുമല്ല, സാധാരണ ബജറ്റിന്‍റെ ഭാഗമായ പദ്ധതികളെ 'കോവിഡ് പാക്കേജ് ' എന്ന് ബ്രാന്‍ഡ് ചെയ്യുന്നതാണെങ്കില്‍ അത് തുറന്ന് പറയണം.. തീരദേശത്തിനായി 11,000കോടി നീക്കി വച്ചു എന്ന് പറയുന്നത് വാസ്തവത്തില്‍ തീരാ ദുരിതത്തില്‍ കഴിയുന്ന ആ ജനതയെ പരിഹസിക്കലാണ്. 2018-19ല്‍ തീരദേശത്തിനായി പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജിലെ എന്തെല്ലാം നടപ്പാക്കി. ?2020-21 ല്‍ പ്രഖ്യാപിച്ച തീരവികസനത്തിനായുള്ള 1000 കോടിയുടെ പാക്കേജും എവിടെയുണ്ടെന്ന് തീരവാസികള്‍ക്കെങ്കിലും കാണിച്ചുകൊടുക്കണം.!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (34 minutes ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (42 minutes ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (56 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (1 hour ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (1 hour ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (1 hour ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (1 hour ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (1 hour ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (2 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (3 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (3 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (3 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (3 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (3 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends