Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

'കര്‍ണാടകയുമായി തര്‍ക്കത്തിനില്ല'; വെബ്‌സൈറ്റ് ഡൊമൈന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് കെ എസ് ആര്‍ ടി സി

04 JUNE 2021 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

  സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും

ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം കെ എസ് ആര്‍ ടി സി, ആനവണ്ടി തുടങ്ങിയ പേരുകള്‍ കേരളത്തിന് മാത്രം സ്വന്തമായിരിക്കുകയാണ്. മുന്‍പ് കേരളത്തിനൊപ്പം കര്‍ണാടകയും കെ എസ് ആര്‍ ടി സി എന്ന ചുരുക്ക പേര് ഉപയോഗിച്ചിരുന്നു. ഈ വിഷയത്തില്‍ ഇനി കര്‍ണാടകയുമായി തര്‍ക്കത്തിനില്ലെന്ന് കെ എസ് ആര്‍ ടി സി എം ഡി അഭിപ്രായപ്പെട്ടു. എന്നാല്‍ കെഎസ്‌ആര്‍ടിസി വെബ്‌സൈറ്റ് ഡൊമൈന്റെ കാര്യത്തില്‍ കര്‍ണാടകയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്കിംഗ് കൂടി വരുന്ന ഇക്കാലത്ത് നെറ്റില്‍ ടിക്കറ്റിനായി കെ എസ് ആര്‍ ടി സി എന്ന് നല്‍കുമ്ബോള്‍ കര്‍ണാടകയുടെ സൈറ്റാണ് ആദ്യം കാണിക്കുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കര്‍ണാടകയുമായി പോരാട്ടത്തിനില്ല; എന്നാല്‍ ഡൊമെന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല; കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം; കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ടുമായി നടത്തിയ നിയമനടപടികളില്‍ വിജയം നേടിയ കെഎസ്‌ആര്‍ടിസി കര്‍ണാടക സര്‍ക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെഎസ്‌ആര്‍ടിസി തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു.
കര്‍ണാടക സംസ്ഥാവുമായി ഇക്കാര്യത്തില്‍ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല. ഫെഡറല്‍ സംവിധാനത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ അങ്ങനെ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങള്‍ തമ്മില്‍ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കിരിന്റേയും കെഎസ്‌ആര്‍ടിസിയുടേയും ആവശ്യം. ഈക്കാര്യത്തില്‍ ഒരു സ്പര്‍ദ്ധയ്ക്കും
ഇടവരാതെ , സെക്രട്ടറിമാര്‍ തലത്തിലും , ആവശ്യമെങ്കില്‍ മന്ത്രിമാര്‍ തലത്തിലും ചര്‍ച്ച നടത്തും.

എന്നാല്‍ ഈ വിവരം ഔദ്യോ​ഗികമായി കര്‍ണാടകയെ അറിയിക്കും. അതിനേക്കാല്‍ ഉപരി കെഎസ്‌ആര്‍ടിസിക്ക് ഇത് കൊണ്ട് നേരിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്, യാത്രാക്കാര്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനായി സെര്‍ച്ച്‌ ചെയ്യുമ്ബോള്‍ കെഎസ്‌ആര്‍ടിസി എന്ന ഡൊമെന്റെ പേര് കര്‍ണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവന്‍ കര്‍ണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച്‌ ലാഭകരമായിട്ടുള്ള അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ബം​ഗുളുരുവില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കര്‍ണാടകയ്ക്കാണ് ആ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക്സിന്റെ ഉത്തരവ് വെച്ച്‌ കെഎസ്‌ആര്‍ടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കും. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച ചെയ്യുന്നത് കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അതിന് സന്നദ്ധമല്ല എന്ന വിവരം വളരെ നയപരമായി കേരളം കര്‍ണാടകയെ അറിയിക്കും. ഇക്കാലത്ത് ഓണ്‍ലൈനില്‍ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെഎസ്‌ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാനാകില്ല. അല്ലാതെ ലോ​ഗോയും മറ്റു കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് സമവായത്തിലേക്ക് എത്താല്‍ ശ്രമിക്കും. കര്‍ണാടക കേരളത്തിലേക്കും, കേരളം കര്‍ണാടകയിലേക്കും യാത്രാക്കാര്യത്തില്‍ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാല്‍ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങള്‍ എല്ലാം മുന്‍നിര്‍ത്തി മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഓണ്‍ലൈന്‍ ഡൊമെന്റെ കാര്യത്തില്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.

കെഎസ്‌ആര്‍ടിസിയെ സംബന്ധിച്ചടുത്തോളം നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കെഎസ്‌ആര്‍ടിസി എന്ന പേരും, ലോ​ഗോയും, ആനവണ്ടി എന്നതുമുള്‍പ്പെടെ അം​ഗീകരിച്ച്‌ കിട്ടിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സോണല്‍ ഓഫീസര്‍ ശശിധരന്‍, ഡെപ്യൂട്ടി ലോ ഓഫീസര്‍ പി.എന്‍. ഹേന, നോഡല്‍ ഓഫീസര്‍ സി.ജി പ്രദീപ് കുമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോ​ഗസ്ഥരുടെ പരിശ്രമവും ഈ വിജയത്തിന് പിന്നില്‍ ഉണ്ട്. അതിനേക്കാല്‍ ഉപരി ഈ പോരാട്ടത്തിന് തുടക്കം കുറിച്ച യശ്ശരീരനായ മുന്‍ സിഎംഡി ആന്റണി ചാക്കോയോട് കെഎസ്‌ആര്‍ടിസിയും ജീവനക്കാരും എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായും , അദ്ദേഹത്തിന് ശേഷം ചുമതല വഹിച്ച സിഎംഡിമാര്‍ എല്ലാം തന്നെ ഈ പോരാട്ടത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും നിലവിലെ സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷമായി ഇതിന് വേണ്ടി ശ്രമിച്ച അഭിഭാഷകനായ അഡ്വ. വിസ്സി ജോര്‍ജ്ജിനും സിഎംഡി പ്രത്യേക നന്ദി അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (14 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...  (27 minutes ago)

തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്ര  (46 minutes ago)

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (7 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (7 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (7 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (10 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (10 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (12 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (12 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (12 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (12 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (12 hours ago)

Malayali Vartha Recommends