ഇപ്പൊ കേൾക്കുന്നു കൊടകര കുഴൽപ്പണ കേസിനും ഇയാളുടെ ഓഫീസുമായി ബന്ധമുണ്ടെന്ന്! അത് ശരിയായാലും ഇല്ലെങ്കിലും പ്രത്യേകിച്ചു മാറ്റമൊന്നും വരാനില്ല... ഇനി ശരി ആയാൽ തന്നെ അപ്പോഴും മോഡി ഒന്നുമറിയാത്ത സന്യാസിയാണെന്നു തന്നെ ഇയാൾ വാദിക്കും, ചിലപ്പോ മോദിക്ക് വേണ്ടി ചാവേറാവാനും തയ്യാറാവും; കൊടകര കുഴല്‍പ്പണ കേസിൽ സുരേഷ് ഗോപിയെ അധിഷേപിച്ച് ആര്‍.ജെ സലിം

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപിയുടെ മൊഴി രേഖപ്പെടുത്തുമെന്ന വാർത്തകൾ പുറത്ത് വന്നതോടെ താരത്തെ അധിക്ഷേപിച്ച് ആര്‍.ജെ സലിം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിയുടെ തൃശൂരിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ധര്‍മ്മരാജന്‍ എത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചില വിവരങ്ങള്‍ ചോദിച്ചറിയാനാണ് അന്വേഷണ സംഘം നടന്റെ മൊഴിരേഖപ്പെടുത്തുന്നത്.
ഇനിയെങ്കിലും 'മോശം പാര്‍ട്ടിയിലെ നല്ല വ്യക്തിയാണ് സുരേഷ് ഗോപി' എന്നുള്ള വിളി നിര്‍ത്തണമെന്നാണ് ആര്‍.ജെ സലിം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ച് കൊണ്ട് പറയുന്നത്. കൊടകര കുഴല്‍പ്പണ കേസിനും ഇയാളുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് കേള്‍ക്കുന്നുവെന്നും വാര്‍ത്ത സത്യമാണെങ്കിലും അല്ലെങ്കിലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തിയിലും ശരീരഭാഷയിലും മാറ്റമൊന്നും വരാന്‍ പോകുന്നില്ലെന്നും ആര്‍.ജെ സലിം കുറിപ്പിലൂടെ അറിയിച്ചു. കൊടകര കേസ് ശരിയായാലും മോദി ഒന്നുമറിയാത്ത സന്യാസിയാണെന്നു തന്നെ ഇയാള്‍ വാദിക്കുമെന്നും ചിലപ്പോ മോദിക്ക് വേണ്ടി ചാവേറാവാനും തയ്യാറാവുമെന്നും സലിം ആരോപണം ഉന്നയിക്കുന്നുണ്ട്.
ആർ.ജെ സലീമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബീജേപ്പിക്കാർക്കിടയിൽ അവരെപ്പോലും നാണിപ്പിക്കുന്ന വർഗീയത പറഞ്ഞാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയത്.
എന്തിനും ഏതിനും മതം പറഞ്ഞും, അയ്യപ്പന്റെ പേരിൽ വികാരം ഇളക്കിയും കളിക്കാവുന്ന സകല നാറിയ കളിയും കളിച്ചു. ഇതേ കാര്യത്തിന് തൊട്ടു മുന്നത്തെ ലോക്സഭാ ഇലക്ഷനു കമ്മീഷന്റെ വാണിംഗ് വരെ കിട്ടിയ മൊതലാണ്.
ഇയാളുടെ ശരീര ഭാഷ, മട്ട്, പെരുമാറ്റം എന്നിവയെല്ലാം ഒരു ഫ്യുഡൽ മാടമ്പിയുടെതാണ്. സിനിമയിൽ ചെയ്ത വേഷങ്ങളുടെ ഹാങ്ങോവറിൽ മറ്റുള്ളവരോട് പെരുമാറുന്ന അൽപ്പൻ.
കേരളം കൊടുത്ത ഭക്ഷ്യ കിറ്റ് കേന്ദ്രത്തിന്റേതാണ് എന്ന പച്ചക്കള്ളം ഇയാൾ എത്രയോ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്.
മോദിയുടെ അടിമയാകാൻ തയ്യാറെന്നു പറയുന്ന നിലവാരത്തിലേക്ക് കൂപ്പു കുത്തിയ രാഷ്ട്രീയ മാലിന്യം.
അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണമെന്നു പറയുന്ന സവർണ്ണ കോമാളി.
ആദർശത്തിനെപ്പറ്റി സംസാരിക്കുകയും ഒരു നാണവുമില്ലാതെ ടാക്‌സ് വെട്ടിക്കുകയും ചെയ്യുന്ന ഹിപ്പോക്രിറ്റ്.
ഇപ്പൊ കേൾക്കുന്നു കൊടകര കുഴൽപ്പണ കേസിനും ഇയാളുടെ ഓഫീസുമായി ബന്ധമുണ്ടെന്ന്. അത് ശരിയായാലും ഇല്ലെങ്കിലും പ്രത്യേകിച്ചു മാറ്റമൊന്നും വരാനില്ല. ഇനി ശരി ആയാൽ തന്നെ അപ്പോഴും മോഡി ഒന്നുമറിയാത്ത സന്യാസിയാണെന്നു തന്നെ ഇയാൾ വാദിക്കും. ചിലപ്പോ മോദിക്ക് വേണ്ടി ചാവേറാവാനും തയ്യാറാവും.
ഇനി നിഷ്പക്ഷരോടാണ്,
ഇനിയെങ്കിലും മോശം പാർട്ടിയിലെ നല്ല വ്യക്തിയാണ് സുരേഷ് ഗോപി എന്നുള്ള ആ വിളിയുണ്ടല്ലോ.. അതൊന്നു നിർത്തണം.
അപേക്ഷയാണ്.
https://www.facebook.com/Malayalivartha