ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭദ്രദീപചടങ്ങുകള്‍ക്കൊരുങ്ങുന്നു....

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭദ്രദീപചടങ്ങുകള്‍ക്കൊരുങ്ങുന്നു. ആനി കളഭത്തോടനുബന്ധിച്ച് 12 മുതല്‍ 17 വരെയാണ് ഭദ്രദീപ ചടങ്ങുകള്‍. ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം നടത്തുന്നത്.
12 ന് ആചാര്യവരണത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ 17 ന് തിരുമുടി കലശത്തോടെയാണ് സമാപിക്കുക. തന്ത്രി, സ്ഥാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് മാത്രമാണ് ഭദ്രദീപ ദര്‍ശനത്തിന് അനുവാദമുള്ളത്. 1744 ലാണ് ആദ്യ ഭദ്രദീപം നടത്തിയതെന്നാണ് വിശ്വാസം. മതിലകത്ത് ശീവേലിപ്പുരയ്ക്ക് പുറത്തായി കാണുന്ന കെട്ടിടമാണ് ദീപയാഗ മണ്ഡപം അഥവാ ഭദ്രദീപപ്പുര. ഇവിടെ ഭദ്രദീപചടങ്ങുകള്‍ നടത്തുമ്പോള്‍ ശ്രീപത്മനാഭസ്വാമിക്ക് കളഭം നടത്തണമെന്നതാണ് ചിട്ടയുള്ളത്.
2011 ല്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ ഭദ്രദീപം പുന:രാരംഭിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ആറുമാസത്തിലൊരിക്കലാണ് ഭദ്രദീപ ചടങ്ങുകള്‍ നടത്തുക. ഓരോ 12ാം ഭദ്രദീപവും അവസാനിക്കുന്നത് മുറജപത്തിലാണ്. ഇത്തവണത്തെ മുറജപം നവംബര്‍ 19 ന് ആരംഭിക്കും. മുറജപത്തിന്റെ 56ാം ദിവസമാണ് ലക്ഷദീപം. അടുത്തവര്‍ഷം ജനുവരി 14നാണ് ലക്ഷദീപം.
ആനി കളഭത്തോടനുബന്ധിച്ച് ഇന്നലെ മുതല്‍ 16 വരെ ദര്‍ശനസമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ 3.30 മുതതല്‍ 4.45 വരെയും രാവിലെ 6.30 മുതല്‍ 7 വരെയും പത്തു മുതല്‍ 12 വരെയുമാണ് ദര്‍ശനം. കളഭാഭിഷേക ദര്‍ശനം രാവിലെ 8 മുതല്‍ 9 വരെയാണ്. വൈകുന്നേരത്തെ ദര്‍ശനസമയത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha