കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

പത്തനംതിട്ട സ്വദേശിനിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുമായിരുന്ന യുവതിയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ല എന്നു വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകളും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ചുമത്തി.
കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത് വാദിച്ചു. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും സുകാന്ത് വാദിച്ചു. ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി നൽകിയിരിക്കുകയാണെന്നും ഇതിന്റെ ഫലം കിട്ടിയതിനു ശേഷം അതുമായി ചേർത്തുവച്ച് പ്രതിയെ ചോദ്യം ചെയ്യണമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ജാമ്യം അനുവദിക്കാനായിരുന്നു കോടതിയുടെ തീരുമാനം.
നിലവിൽ പൊലീസ് അന്വേഷണം ഒരു അന്തിമഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലും, കൂടുതൽ കാലം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ടതില്ലെന്നുമുള്ള പൊലീസിൻ്റെ നിലപാടും കോടതി പരിഗണിച്ചു. സാക്ഷി മൊഴികൾ, ഡിജിറ്റൽ തെളിവുകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്നും, കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവാണെന്നും കോടതി വിലയിരുത്തി.ജാമ്യം ലഭിച്ചെങ്കിലും, കേസിൻ്റെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.
https://www.facebook.com/Malayalivartha