ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. ഒട്ടേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നാലുപേരെ രക്ഷപ്പെടുത്തിയതായി അഗ്‌നിരക്ഷാസേന
ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നത്. തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തിരച്ചില്‍ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് .
https://www.facebook.com/Malayalivartha