ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പുതുക്കലില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി....

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പുതുക്കലില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി.
വ്യക്തികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഇടം നല്‍കാന്‍ അവരുടെ ആധാര്‍,വോട്ടര്‍ ഐ.ഡി,റേഷന്‍ കാര്‍ഡ് എന്നിവ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണമെന്ന് നിലപാടെടുക്കുകയാണുണ്ടായത്. വോട്ടറാകാന്‍ സ്വീകരിക്കുന്ന 11 രേഖകളില്‍ ഇവയും വേണം. നീതിയുടെ താത്പര്യം കണക്കിലെടുത്താണിത്.
മൂന്നു രേഖകളും ഒഴിവാക്കിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അതെന്തുകൊണ്ടെന്ന് കമ്മിഷന്‍ വിശദീകരിക്കണം. കമ്മിഷന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട കോടതി, ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha