സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...

2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ/ജനറല്‍/സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി, സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
കായകല്‍പ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ജില്ലാതല മൂല്യനിര്‍ണയത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രം/ പ്രാഥമികാരോഗ്യ കേന്ദ്രം/ ജനകീയാരോഗ്യ കേന്ദ്രങ്ങളെയും കായകല്‍പ്പ് ജില്ലാതല നോമിനേഷന്‍ കമ്മിറ്റിയിലൂടെ സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡിന് പരിഗണിക്കും. സംസ്ഥാനത്തെ ജില്ലാ/ജനറല്‍/സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി വിഭാഗത്തില്‍ 93 ശതമാനം മാര്‍ക്ക് നേടി തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയും, എറണാകുളം ജനറല്‍ ആശുപത്രിയും ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡ് പങ്കിടുന്നു (25 ലക്ഷം വീതം). കൂടാതെ 92 ശതമാനം മാര്‍ക്ക് നേടി മലപ്പുറം ജില്ലാ ആശുപത്രി നിലമ്പൂരും, കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപയുടെ അവാര്‍ഡ് പങ്കിടുന്നു (10 ലക്ഷം വീതം).
കായകല്‍പ്പിന് മത്സരിക്കുന്ന ആശുപത്രികള്‍ക്ക് കായകല്‍പ്പ് അവാര്‍ഡിന് പുറമെ മികച്ച സംസ്ഥാനത്തെ ജില്ലാ/ജനറല്‍ ജില്ലാതല ആശുപത്രിക്കും സബ്ബ്ജില്ലാ തലത്തിലുള്ള ആശുപത്രിക്കും (താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് /താലൂക്ക് ആശുപത്രി/ സാമൂഹികാരോഗ്യ കേന്ദ്രം) പരിസ്ഥിതി സൗഹൃദ അവാര്‍ഡുകള്‍ നല്‍കുന്നു. ഈ വിഭാഗത്തില്‍ ജില്ലാ/ജനറല്‍ ആശുപത്രികളില്‍ 96 ശതമാനം മാര്‍ക്ക് നേടി തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി 10 ലക്ഷം രൂപ നേടുകയും സബ് ജില്ലാതലത്തില്‍ (താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് /താലൂക്ക് ആശുപത്രി/ സാമൂഹികാരോഗ്യകേന്ദ്രം) 96 ശതമാനം മാര്‍ക്ക് നേടി കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി 5 ലക്ഷം രൂപയുടെ പരിസ്ഥിതി സൗഹൃദ അവാര്‍ഡിന് അര്‍ഹരായി.
സംസ്ഥാനത്തെ ജില്ലാ/ജനറല്‍ ആശുപത്രി വിഭാഗത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി താഴെ പറയുന്ന 16 ആശുപത്രികള്‍ 3 ലക്ഷം രൂപ വീതം കായകല്‍പ്പ് കമന്‍ഡേഷന്‍ അവാര്‍ഡ് തുകയ്ക്ക് അര്‍ഹരായി.
o സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കൊല്ലം(87%)
o സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ (87%)
o ജില്ലാ ആശുപത്രി, പാലക്കാട് (86%)
o സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട് (85%)
o ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര, തിരുവനന്തപുരം (84%)
o ജനറല്‍ ആശുപത്രി, പാലാ, കോട്ടയം (84%)
o ജനറല്‍ ആശുപത്രി, തൃശ്ശൂര്‍ (84%)
o ജില്ലാ ആശുപത്രി, മാവേലിക്കര, ആലപ്പുഴ (84%)
o സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് (84%)
o ജില്ലാ ആശുപത്രി (എ.എ. റഹീം മെമ്മോറിയല്‍), കൊല്ലം (83%)
o ജനറല്‍ ആശുപത്രി, ആലപ്പുഴ (83%)
o സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തൈക്കാട്, തിരുവനന്തപുരം (82%)
o സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മങ്ങാട്ടുപ്പറമ്പ,
കണ്ണൂര്‍ (81%)
o ജനറല്‍ ആശുപത്രി, കാസര്‍കോട് (80%)
o ജനറല്‍ ആശുപത്രി, അടൂര്‍, പത്തനംതിട്ട (77%)
o ജില്ലാ ആശുപത്രി, തൊടുപുഴ, ഇടുക്കി (75%)
· സംസ്ഥാനത്ത് താലൂക്ക് ആശുപത്രി തലത്തില്‍ കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി 92 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ കായകല്‍പ്പ് അവാര്‍ഡ് കരസ്ഥമാക്കി. കൂടാതെ 91 ശതമാനം മാര്‍ക്ക് നേടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പുനലൂര്‍-കൊല്ലം, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി സുല്‍ത്താന്‍ ബത്തേരി-വയനാട് എന്നീ ആശുപത്രികള്‍ രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപയുടെ അവാര്‍ഡ് പങ്കിടുന്നു (5 ലക്ഷം വീതം).
സംസ്ഥാനത്തെ താലൂക്ക് ആശുപത്രി വിഭാഗത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി താഴെ പറയുന്ന 14 ആശുപത്രികള്‍ 1 ലക്ഷം രൂപ വീതം കായകല്‍പ്പ് കമന്‍ഡേഷന്‍ അവാര്‍ഡ് തുകയ്ക്ക് അര്‍ഹരായി.
o താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ചാലക്കുടി, തൃശ്ശൂര്‍ (90%)
o താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തിരൂരങ്ങാടി, മലപ്പുറം (85%)
o താലൂക്ക് ആശുപത്രി, കടയ്ക്കല്‍, കൊല്ലം (85%)
o താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, നെടുങ്കണ്ടം, ഇടുക്കി (83%)
o താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, റാന്നി, പത്തനംതിട്ട (83%)
o താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോതമംഗലം, എറണാകുളം (81%)
o താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വൈക്കം, കോട്ടയം (80%)
o താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പീരുമേട്, ഇടുക്കി (79%)
o താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കരുനാഗപ്പള്ളി, കൊല്ലം (79%)
o താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കായംകുളം, ആലപ്പുഴ (78%)
o താലൂക്ക് ആശുപത്രി, നാദാപുരം, കോഴിക്കോട് (78%)
o താലൂക്ക് ആശുപത്രി, പേരാമ്പ്ര, കോഴിക്കോട് (74%)
o താലൂക്ക് ആശുപത്രി, പുതുക്കാട്,തൃശ്ശൂര്‍ (74%)
o താലൂക്ക് ആശുപത്രി, പഴയങ്ങാടി, കണ്ണൂര്‍ (73%)
· സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ കോഴിക്കോട്, തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം 88% ശതമാനം മാര്‍ക്കോടെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയുടെ കായകല്‍പ്പ് അവാര്‍ഡ് തുകയ്ക്ക് അര്‍ഹരായി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി താഴെ പറയുന്ന 21 ആശുപത്രികള്‍ 1 ലക്ഷം രൂപ വീതം കായകല്‍പ്പ് കമന്‍ഡേഷന്‍ അവാര്‍ഡ് തുകയ്ക്ക് അര്‍ഹരായി.
o സാമൂഹികാരോഗ്യകേന്ദ്രം, നരിക്കുനി, കോഴിക്കോട് (85%)
o സാമൂഹികാരോഗ്യകേന്ദ്രം, മട്ടത്തൂര്‍, തൃശ്ശൂര്‍ (84%)
o സാമൂഹികാരോഗ്യകേന്ദ്രം, അലപ്പാട്, തൃശ്ശൂര്‍ (81%)
o സാമൂഹികാരോഗ്യകേന്ദ്രം, മീനങ്ങാടി, വയനാട് (80%)
o സാമൂഹികാരോഗ്യകേന്ദ്രം, മുതുകുളം, ആലപ്പുഴ (80%)
o സാമൂഹികാരോഗ്യകേന്ദ്രം, കുറത്തിക്കാട്, ആലപ്പുഴ (78%)
o സാമൂഹികാരോഗ്യകേന്ദ്രം, കാളികാവ്, മലപ്പുറം (78%)
o സാമൂഹികാരോഗ്യകേന്ദ്രം, വേങ്ങൂര്‍, എറണാകുളം (77%)
o സാമൂഹികാരോഗ്യകേന്ദ്രം, ഓമനൂര്‍, മലപ്പുറം (76%)
o സാമൂഹികാരോഗ്യകേന്ദ്രം, ചെറുവത്തൂര്‍, കാസര്‍ഗോഡ് (75%)
o സാമൂഹികാരോഗ്യകേന്ദ്രം, അമ്പലപ്പുഴ, ആലപ്പുഴ (74%)
o സാമൂഹികാരോഗ്യകേന്ദ്രം, കൊപ്പം , പാലക്കാട് (74%)
o സാമൂഹികാരോഗ്യകേന്ദ്രം, കടമ്പഴിപ്പുറം, പാലക്കാട് (73%)
o സാമൂഹികാരോഗ്യകേന്ദ്രം, കൂടല്ലൂര്‍, കോട്ടയം (73%)
o സാമൂഹികാരോഗ്യകേന്ദ്രം, കരുണാപുരം, ഇടുക്കി (72%)
o സാമൂഹികാരോഗ്യകേന്ദ്രം, തോളൂര്‍, തൃശ്ശൂര്‍ (72%)
o സാമൂഹികാരോഗ്യകേന്ദ്രം, വളയം, കോഴിക്കോട് (72%)
o സാമൂഹികാരോഗ്യകേന്ദ്രം, ഇലഞ്ഞിപ്ര, തൃശ്ശൂര്‍(71%)
o സാമൂഹികാരോഗ്യകേന്ദ്രം, മാറന്‍ഞ്ചേരി, മലപ്പുറം (71%)
o സാമൂഹികാരോഗ്യകേന്ദ്രം, മാന്നാര്‍, ആലപ്പുഴ(71%)
o സാമൂഹികാരോഗ്യകേന്ദ്രം, ഓര്‍ക്കാട്ടേരി, കോഴിക്കോട് (70%)
· ഈ വര്‍ഷം മുതല്‍ 10-ല്‍ കൂടുതല്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്ള ജില്ലകളില്‍ മികച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ കായകല്‍പ്പ് അവാര്‍ഡ് ലഭിക്കും.
https://www.facebook.com/Malayalivartha