അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

ഇന്ത്യയിലും കേരളത്തിലും നിലവിലുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ എതിർക്കാനുള്ള ആർജ്ജവം ശശി തരൂർ കാണിക്കണം. നരേന്ദ്ര മോദിയും പിണറായി വിജയനും ഇപ്പോൾ ഏകാധിപതികളായാണ് വാഴുന്നത്. പാർട്ടിയും ഭരണവും അവരുടെ ചൊൽപ്പടിയിലാണ്. സാർവത്രികമായി അധികാരദുർവിനിയോഗമാണ് നടക്കുന്നത്. ഭരണകൂട ഭീകരത അഴിഞ്ഞാടുന്നു. എതിർക്കുന്ന മാധ്യമങ്ങളെ വേട്ടയാടി കീഴടക്കുന്നു. സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിലൊന്നും പ്രതികരിക്കാതെ ജനപ്രതിനിധിയായ ശശി തരൂർ കുറ്റകരമായ മൗനം തുടരുകയാണ്.
രാഷ്ട ശില്പിയായ ജവഹർലാൽ നെഹ്റുവിൻ്റെ പാരമ്പര്യത്തെയും കുടുംബത്തെയും തകർക്കാനുള്ള സംഘടിത നീക്കത്തിൻ്റെ ഭാഗമായാണ് അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ഇന്ദിരാ ഗാന്ധിക്കെതിരെ ബി.ജെ.പിയും ആർ.എസ്. എസും ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്.
ഈ നീക്കത്തിൽ ശശി തരൂർ അറിഞ്ഞോ അറിയാതെയോ പങ്കാളിയായതുകൊണ്ടാണ് അദ്ദേഹം അടിയന്തിരാവസ്ഥയെയും ഇന്ദിരാ ഗാന്ധിയേയും വിമർശിക്കുന്ന ലേഖനമെഴുതിയതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha