ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യക്കാരനെ ബഹിരാകാശത്ത് കൊണ്ടുപോകാനുള്ള ഗഗന്‍യാന്‍ പദ്ധതിയില്‍ ഒരു ചുവടുവയ്പുകൂടി വിജയകരമായി പൂര്‍ത്തിയാക്കി ഐ.എസ്.ആര്‍.ഒ

ഗഗന്‍യാന്‍ പദ്ധതിയില്‍ ഒരു ചുവടുവയ്പുകൂടി വിജയകരമായി പൂര്‍ത്തിയാക്കി ഐ.എസ്.ആര്‍.ഒ. ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം. ഈ മാസം ആദ്യം തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലായിരുന്നു പരീക്ഷണം.
പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ബഹിരാകാശത്ത് സ്വതന്ത്രമായി നീങ്ങുമ്പോള്‍ അതിനെ മുന്നോട്ടും വശങ്ങളിലേക്കും പറത്തി കൊണ്ടുപോകാനാണ് പ്രൊപ്പല്‍ഷന്‍ സംവിധാനം.
ഇതിനായി ഇന്ധനം നിറച്ച ത്രസ്റ്ററുകള്‍ ഉണ്ടാകും. ഗഗന്‍യാന്‍ പേടകത്തിലെ സര്‍വീസ് മൊഡ്യൂളിലാണ് ഇത് ഘടിപ്പിക്കുക. ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണവും ആളില്ലാത്ത ക്രൂ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനുള്ള വിക്ഷേപണവും ഈ വര്‍ഷം നടക്കും. അതിനുശേഷമാകും മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശയാത്ര നടത്തുക.
https://www.facebook.com/Malayalivartha