പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു

പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു.
തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ശുദ്ധിക്രിയകള്‍ തുടങ്ങി. ശനിയാഴ്ച പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകള്‍ നടക്കും. 13ന് പകല്‍ 11 നും12 നും മധ്യേയുള്ള കന്നി രാശി മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക.
പ്രതിഷ്ഠ ദിനത്തില്‍ രാവിലെ ഗണപതി ഹോമം, ശയ്യയില്‍ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രതിഷ്ഠാ കര്‍മ്മം. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മിക്കുന്നത്.
നിലവിലുള്ള നവഗ്രഹ ശ്രീകോവില്‍ കൂടുതല്‍ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവ പ്രശ്‌നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha