'കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു...' സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പദ്മജ

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രതികരണവുമായി പദ്മജയുടെ . കെ സുരേന്ദ്രനും സുരേഷ് ഗോപിയും മാത്രമാണ് ഹെലികോപ്ടറില്‍ സഞ്ചരിച്ചതെന്നും സുരേഷ് ഗോപി നോമിനേഷന്‍ കൊടുക്കാനും തിരിച്ചുപോയതും വോട്ടെണ്ണലിന് വന്നതും ഹെലികോപ്ടറിലാണ് എന്നും കുറിയ്ക്കുകയാണ്. കാര്‍ ഉപയോഗിച്ചാല്‍ പോരെ. ആവശ്യം വന്നാല്‍, അന്വേഷണം ശരിയായി പോകുമെങ്കില്‍ പരാതി നല്‍കും എന്നും പത്മജ ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടയില്‍ വ്യക്തമാക്കിയിരുന്നു.
തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി എന്ന നിലയില്‍ നേരിട്ട് മനസിലാക്കിയ കാര്യങ്ങളാണ് പത്മജ വ്യക്തമാക്കുന്നത്.
അതേസമയം ബിജെപി ഏറ്റവും കൂടുതല്‍ പണം ഇറക്കിയത് തൃശൂര്‍ ജില്ലയിലാണ്. പണത്തിന്റെ ധാരാളിത്തമായിരുന്നു മണ്ഡലത്തില്‍ കാണുവാൻ സാധിച്ചത്. പോസ്റ്ററുകളും രഥങ്ങളും തയ്യാറാക്കുന്നതിന് നിരവധി പണമാണ് ഇവര്‍ ചിലവഴിച്ചത് എന്നും അവർ പറയുകയുണ്ടായി. 'നിരവധി രഥങ്ങളായിരുന്നു ഉപയോഗിക്കാതെ ഉപേക്ഷിച്ചത്. പലരീതിയില്‍ നിരവധി പണം അവര്‍ ഉപയോഗശൂന്യമാക്കി. പണത്തിന്റെ കുത്തൊഴുക്കായിരുന്നു മണ്ഡലത്തില്‍. എനിക്ക് സത്യം അറിയണം. ഞാനിന്ന് വരെ ആരോടും വിദ്വേഷത്തോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ഇതെല്ലാം കണ്ണില്‍ കാണുന്നതാണ്. എങ്ങനെയാണ് പറയാതിരിക്കുക. സുരേഷ് ഗോപിയുടെ പോസ്റ്റുകള്‍ കണ്ട് ഞാന്‍ അന്തം വിട്ടിട്ടുണ്ട്.
ഒരു സ്ഥാനാര്‍ത്ഥി ഇത്രയും പണം മാത്രമേ ചിലവാക്കാന്‍ പാടുള്ളൂ എന്നുണ്ട്. സുരേഷ് ഗോപി ഹെലികോപ്ടര്‍ യാത്രയ്ക്ക് ഉപയോഗിച്ച ലക്ഷങ്ങളുടെ കണക്കുകള്‍ കാണിച്ചിട്ടുണ്ടോ. എല്ലാം അന്വേഷിക്കണം. ഇത് സംബന്ധിച്ച രേഖകള്‍ ഞാന്‍ എടുക്കാന്‍ പോകുകയാണ്. എനിക്ക് അറിയണം കാര്യങ്ങള്‍. കേസ് പൊലീസ് അന്വേഷിക്കട്ടെ. എന്നിട്ട് നോക്കാം. ആവശ്യം വന്നാല്‍, അന്വേഷണം ശരിയായി പോകുമെങ്കില്‍ പരാതി നല്‍കും. കേസ് മുങ്ങി പോകുമോയെന്ന് സംശയമുണ്ട്. അന്തര്‍ധാര സജീവമാണ്.'
https://www.facebook.com/Malayalivartha