Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആരേലും പറഞ്ഞന്നു വെച്ച് സ്വന്തം അച്ഛനെ മാറ്റാൻ പറ്റില്ലല്ലോ....' ആക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ച് സീമ ജി നായർ

09 JUNE 2021 09:16 PM IST
മലയാളി വാര്‍ത്ത

More Stories...

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് സീമ ജി.നായർ. താരത്തിന്റെ പുതിയൊരു ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുന്നത്. തന്റെ പേരിനൊപ്പമുളള നായർ മാറ്റിക്കൂടേ എന്നു പറയുന്നവർക്ക് നല്ല ചുട്ട മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ താരം.

പലപ്പോഴും ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി സീമ എത്താറുണ്ട്. അതെല്ലാം വാർത്തകളിൽ നിറയുന്നതും പതിവാണ്. എന്നാൽ തനിക്ക് നേരിടേണ്ടി വന്ന ചില ആക്ഷേപങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയുന്ന ഒരു കുറിപ്പുമായി എത്തിയിരിക്കുന്നത് ഇത് ആദ്യമായാണ്.

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ തന്റെ പേരിനെ കുറിച്ച് പറഞ്ഞവർക്കും സഹായം ചോദിച്ചപ്പോൾ ഉള്ള മറുപടികളെ കുറിച്ചും സീമ പറയുന്നു.

ഇത്രയും കാലം ഈ പേരിലൂടെ ജീവിച്ചുവെന്നും ഇനി മരിക്കുന്നതുവരെ അത് അങ്ങനെ തന്നെയാകുമെന്നും അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാന്‍ കഴിയില്ലല്ലോയെന്നും സീമ ചോദിച്ചു. പേരു കൂടെയുള്ളത് ആത്മവിശ്വാസമാണെന്നും സീമ പറയുന്നു.

ഫേസ്ബുക്കിൽ പങ്കുവച്ച സീമയുടെ കുറിപ്പ് ഇങ്ങനെയാണ്...

നമസ്കാരം.. ശുഭദിനം.. ഓരോദിവസവും ഉണരുമ്പോഴും നല്ല വാർത്തകൾ കേൾക്കാനായി ചെവിയോർത്തു നില്ക്കും.. പക്ഷെ ഇപ്പോൾ കുറെ നാളുകളായി വേദനിക്കുന്ന വാർത്തകൾ ആണ് എവിടെ നിന്നും കേൾക്കുന്നത്.. നല്ല നാളെയ്ക്കായി പ്രാർത്ഥിക്കാം.. ഒന്നു രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈയൊരു കുറിപ്പ്..

കഴിഞ്ഞ ദിവസം ഞങ്ങളുടെ സഹപ്രവർത്തകനു വേണ്ടി ഒരു ചലഞ്ച് പോസ്റ്റ്‌ ചെയ്തപ്പോൾ നിങ്ങൾക്കു സംഘടനകൾ ഇല്ലേ, അവർക്കു പൈസ ഇല്ലേ, അവർ ഒരു സിനിമയുടെ പൈസ ഇട്ടാൽ പോരെ.. അങ്ങനെ നിരവധി ചോദ്യങ്ങൾ വന്നു.. ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ ഉള്ള ഓട്ടത്തിൽ ഈ ലോകത്തുള്ള എല്ലാവരും സഹായം ചെയ്യുന്നത് സംഘടന നോക്കിയിട്ടല്ല..

അവിടെ ആർക്കൊക്കെ പൈസ ഉണ്ട്‌, അവർക്കെന്താ ചെയ്താൽ ഇതൊന്നും നോക്കി ഇരിക്കാറില്ല.. അങ്ങനെ ചെയ്യാൻ ആണേൽ ഇവിടെ പലപ്പോഴും പല ജീവനും അപകടത്തിൽ ആവും..

ഒരു ജീവൻ നിലനിർത്താൻ കൈ നീട്ടുമ്പോൾ അതിൽ നിയമങ്ങളും ചോദ്യങ്ങളും ഇല്ലാതെ പറ്റുന്നവർ പറ്റുന്നതുപോലെ സഹായിക്കുക.. ആ

രെയും ഒന്നിനെയും നിർബന്ധിക്കാതെ അപേക്ഷയുമായി വരുമ്പോൾ ആ അപേക്ഷയെ മാനിക്കുക.. അതുപോലെ കഴിഞ്ഞ ദിവസം എന്റെ സഹോദരതുല്യനായ ഒരു നടൻ " ചേച്ചി " എന്നുവിളിച്ചു ഒരു കമന്റ് ഇട്ടു.. അതിന്റെ താഴെ ഇഷ്ട്ടം പോലെ പൊങ്കാലകൾ അദ്ദേഹത്തിന് വന്നു..

ഒന്ന് പറയട്ടെ ഓരോരുത്തർക്കും ഓരോ രാഷ്ട്രീയം ഉണ്ട്‌.. നിലപാടുകൾ ഉണ്ട്‌.. ജയവും പരാജയവും ഉണ്ട്‌.. ജീവിതത്തിൽ എപ്പോളും എല്ലാരും ജയിക്കണമെന്നില്ല.. തോറ്റവർ പരാജിതരും അല്ല.. പക്ഷെ ആ "വ്യക്തിയെ" എനിക്ക് അറിയാം..

ഒരുപാടു പേരുടെ കണ്ണുനീർ തുടച്ചിട്ടുള്ള പലർക്കും കിടപ്പാടം വെച്ച് കൊടുത്തിട്ടുള്ള പല വീട്ടിലും ഒരുനേരത്തെ എങ്കിലും ആഹാരം കൊടുത്തിട്ടുള്ള പല കുട്ടികളുടെയും വിവാഹം നടത്തി കൊടുത്തിട്ടുള്ള കുറെ നന്മയുള്ള ഒരു മനുഷ്യൻ..

എനിക്ക് നേരിട്ടറിയാവുന്ന കുറെ കാര്യങ്ങൾ ഉണ്ട്‌. സത്യത്തിൽ വിഷമം തോന്നി.. ഇത്രയും കമെന്റ് ഇടാൻ എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്.. മനുഷ്യൻ ഈ മഹാമാരി സമയത്ത് ജീവന് ഒരു വിലയുമില്ലാതെ മരിച്ചു വീഴുന്നു.. പ്രിയപ്പെട്ട പലരും നമ്മളെ വിട്ടു പിരിയുന്നു..

എവിടെയും വേദനകൾ മാത്രം നിറഞ്ഞു നിൽക്കുമ്പോൾ ഒരു മനുഷ്യനെ എങ്ങനെ തേജോവധം ചെയ്യണമെന്ന് ആലോചിച്ചു നിൽക്കുന്ന കുറെ പേർ.. കഷ്ട്ടം, നമ്മൾ എന്നും ഇങ്ങനെ ആണല്ലോ.. എത്ര കണ്ടാലും അനുഭവിച്ചാലും പഠിക്കില്ല ആരും..

പിന്നെ കുറച്ചു പേർ കമന്റ് ഇടുന്നുണ്ട്.. സീമ ജി നായർ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് ആത്മ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ, നായർ നായർ എന്ന് പറയണ്ട കാര്യം എന്താണെന്നു.. അങ്ങനെ പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു.. ഇത്രയും കാലം ഈ പേരിലൂടെ അറിഞ്ഞു, ജീവിച്ചു, മരിക്കുന്നതുവരെ അത് അങ്ങനെ ആവും..

ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം "അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോ. ആ "നായർ " കൂടെ ഉള്ളപ്പോൾ ഈ ഭൂമിയിൽ നിന്ന് പോയിട്ട് 34 വർഷം കഴിഞ്ഞെങ്കിലും എന്റെ അച്ഛൻ എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ള ആത്മവിശ്വാസ കൂടുതൽ കൊണ്ടാണ് നായർ അവിടെ കിടക്കുന്നത്.

അതവിടെ കിടക്കട്ടെ, ആരെയും അത് ഉപദ്രവിക്കുന്നില്ലല്ലോ.. ഇപ്പോൾ അനുഭവിക്കുന്ന ഈ സമയങ്ങൾ എത്രയും വേഗം കടന്നുപോയി നല്ല ഒരു നാളെ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ സീമ. ജി. നായർ.. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 minute ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (5 minutes ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (15 minutes ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (31 minutes ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (40 minutes ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (47 minutes ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (49 minutes ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (59 minutes ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (1 hour ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (1 hour ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (2 hours ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (2 hours ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (2 hours ago)

Malayali Vartha Recommends