Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീണ്ട പത്തു വർഷക്കാലത്തെ കാത്തിരിപ്പ്.. എന്നെങ്കിലും മറ്റ് മനുഷ്യരെപ്പോലെ പുറത്തിറങ്ങി ഒന്നിച്ചൊന്നു കൈകോർത്തു പിടിച്ചു നടക്കാൻ ആഗ്രഹിച്ച നാളുകൾ... രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ റഹ്മാന്റെ അടുത്തേയ്ക്ക് ഓടിയെത്തിയ സാജിതയ്ക്കും എല്ലാ പെൺകുട്ടികളെയും പോലെ സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കും... പക്ഷെ വിധി അവയെല്ലാം തട്ടി തെറിപ്പിച്ചു.. എന്നിട്ടും അവർ പിടിച്ചു നിന്നു.. എന്നെങ്കിലും നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ...ഇനി ജീവിയ്ക്കണം, തലയുയർത്തി തന്നെ ...

10 JUNE 2021 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് സന്ദർശിക്കും

 നീണ്ട പത്തുവര്ഷക്കാലത്തെ കാത്തിരിപ്പ്.. എന്നെങ്കിലും മറ്റ് മനുഷ്യരെപ്പോലെ പുറത്തിറങ്ങി ഒന്നിച്ചൊന്നു കൈകോർത്തു പിടിച്ചു നടക്കാൻ ആഗ്രഹിച്ച നാളുകൾ... രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ റഹ്മാന്റെ അടുത്തേയ്ക്ക് ഓടിയെത്തിയ സാജിതയ്ക്കും എല്ലാ പെൺകുട്ടികളെയും പോലെ സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കും... പക്ഷെ വിധി അവയെല്ലാം തട്ടി തെറിപ്പിച്ചു.. എന്നിട്ടും അവർ പിടിച്ചു നിന്നു.. എന്നെങ്കിലും നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ... ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമെങ്കിലും നിസ്സാര കാര്യത്തിന് വിവാഹ ബന്ധം വേർപ്പെടുത്തി പോകുന്നവരുടെ കഥകളിൽ ഇവരുടെ ജീവിതം വേറിട്ട് നിൽക്കുന്നു...


പ്രണയിച്ച യുവതിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച യുവാവിന്റെ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഇപ്പോൾ ഇരുവരും പുറംലോകത്ത് എത്തി ആ കഥ പറയുകയാണ് ... റഹിമാന്റെ വീട്ടുകാരെയാണ് ഇരുവരും ഇക്കാര്യത്തിൽ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടിൽ ഒളിപ്പിച്ചതെന്നാണ് റഹിമാൻ പറയുന്നത്. റഹിമാന്റെ വാക്കുകൾ ഇങ്ങനെ

 


'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാൻ കൊടുത്തിരുന്നു.

 

 

''ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.' ഇത്രയും വർഷം ഇങ്ങനെ താമസിച്ചത് എന്തിനെന്ന ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടിയാണിത്. "ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാർ എനിക്ക് കറികളൊന്നും തന്നിരുന്നില്ല."- റഹ്മാൻ പറഞ്ഞു.

 

 


ഇലക്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.'

 

 

സജിതയും റഹിമാന്റെ വാക്കുകൾ ശരിവെക്കുന്നു. ഒരിടത്തും റഹീമിനെ കുറ്റപ്പെടുത്തി ഒന്നും സജിത പറയുന്നില്ല ..എന്നാൽ ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്ന് സാജിത പറയുന്നു. അത് അനുഭവിച്ചവർക്കേ അറിയൂ.. അതേസമയം ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. റഹിമാന്റെ വീട്ടുകാർ അയാളെ കുറ്റപ്പെടുത്തുന്നതും ഉപദ്രവിയ്ക്കുന്നതും മാത്രമായിരുന്നു സങ്കടം..

 

 


ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. ബ്രഡും ബിസ്ക്കറ്റും ഒക്കെ ഉണ്ടായിരുന്നു... റൂമിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഭർത്താവ് ജോലിയ്ക്ക് പോകുമ്പോൾ ടി വി ഹെഡ്സെറ്റ് വച്ച് കേൾക്കും.

 

 

സാഹചര്യം വരുമ്പോൾ പുറത്തു പോയി ജീവിയ്ക്കാമെന്നു കരുതി ഇതുവരെ ഇരുന്നു.. ... ഇപ്പോൾ എന്റെ വീട്ടുകാർ‌ വിളിച്ചു. സുഖമായി ഇരിക്ക് എന്നൊക്കെ പറഞ്ഞു...

 

 

ഇപ്പോള്‍ സമാധാനമായി...ഇനി ജീവിയ്ക്കണം,  തലയുയർത്തി തന്നെ ... പത്തു വർഷം ഒറ്റമുറിയിൽ കഴിഞ്ഞ സാജിത പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (5 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (29 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (38 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (51 minutes ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (1 hour ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (1 hour ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (2 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (7 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends