സ്‌കൂളിലേക്ക് പോയ യാത്ര അന്ത്യയാത്രയായി.... സ്‌കൂളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ ബൈക്ക് ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് വിദ്യാര്‍ത്ഥിനിയും ബന്ധുവായ യുവാവിനും ദാരുണാന്ത്യം.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും

സ്‌കൂളിലേക്ക് പോയ യാത്ര അന്ത്യയാത്രയായി.... സ്‌കൂളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ ബൈക്ക് ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് വിദ്യാര്‍ത്ഥിനിയും ബന്ധുവായ യുവാവിനും ദാരുണാന്ത്യം.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും.
സ്‌കൂളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ ബൈക്ക് ടിപ്പര്‍ ലോറിക്കടിയില്‍ പെട്ടാണ് വിദ്യാര്‍ത്ഥിനിയും ബന്ധുവായ യുവാവും മരിച്ചത്.
അഗസ്ത്യന്‍മുഴി തടപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി - പ്രസീന ദമ്പതികളുടെ മകന്‍ അനന്തു കൃഷ്ണ (21), അമ്മാവന്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ (14) എന്നിവര്‍ക്കാണ് ദാരുണാന്ത്യം.
വെസ്റ്റ് മാമ്പറ്റ - മുക്കം ബൈപാസില്‍ കുറ്റിപ്പാല അയ്യപ്പന്‍കാവിന് സമീപം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു സംഭവം. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇടിച്ച് തെറിച്ചു വീണ് അടിയില്‍ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ലോറിയുടെ പിന്‍ചക്രം ദേഹത്ത് കയറി ഇരുവരും തത്ക്ഷണം മരിച്ചു. അനന്തുവിന്റെ സഹോദരി: ആരതി കൃഷ്ണ. സ്‌നേഹയുടെ അമ്മ: ശ്രീകല.സഹോദരി: മേഘ.
https://www.facebook.com/Malayalivartha






















