മുട്ടൻ വെടി പൊട്ടിച്ച് കെ. സുധാകരൻ... പിണറായി ഇപ്പോൾ ശരിക്കും പെട്ട്... അന്തം വിട്ട് അണികളും..!

മുഖ്യമന്ത്രി പിണറായി വിജയനിട്ട് ഒന്നൊന്നര വെടി പൊട്ടിച്ചിരിക്കുകയാണ് ഇപ്പോൾ പുതുതായി തെരഞ്ഞെടുത്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിക്കും എന്ന് ദൃഢനിശ്ചയം എടുത്തു കൊണ്ടാണ് സുധാരൻ ഇപ്പോൾ പ്രവർത്തിക്കുന്നതും. അദ്ദേഹത്തിന്റെ നേതൃത്വ പദവിയിലേക്കുള്ള പ്രവേശനത്തെ ഏറെ വിമർശിച്ചതും സിപിഎമ്മും സിപിഎം നേതാക്കളുമാണ്.
ഇപ്പോൾ അദ്ദേഹം ഉന്നയിച്ചിരിക്കുന്ന ആരോപണം എന്തെന്നാൽ, അനധികൃത മരംമുറിയിൽ മുഖ്യമന്ത്രിയടക്കം പണം വാങ്ങിയിട്ടുണ്ടെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചിരിക്കുന്നത്.
സിപിഎമ്മും ബിജെപിയും ഒരുപോലെ പ്രതിസന്ധിയിലാണ്. തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചത് കോവിഡ് ഉള്ളത് കൊണ്ടാണ് എന്നാണ് സുധാകരൻ ഫറയുന്നതും. സിപിഎമ്മും ബിജെപിയും തമ്മിൽ അവിഹിത ബന്ധമാണുള്ളതെന്നും സുധാകരൻ ആരോപിച്ചിട്ടുണ്ട്.
അതേസമയം, വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മേപ്പാടി റേഞ്ച് ഓഫിസിരുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ എടുത്ത കേസുകളിൽ ആണ് ജാമ്യ ഹർജി നൽകിയത്.
തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു നീക്കിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചണ് മരങ്ങൾ മുറിച്ചത്. അതിനാൽ തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.
അതിനിടെ മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ഡിഎഫ്ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റി. മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി.
മരം മുറിച്ച് കടത്തിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് കോഴിക്കോട് ഫ്ലയിംഗ് സ്കാവ്ഡ് ഡിഎഫ്ഒ ആയിരുന്ന പി.ധനേഷ് കുമാറായിരുന്നു.
മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ് ഒ മാരിൽ ഒരാളും ധനേഷ് കുമാറായിരുന്നു. അന്വേഷണത്തിൻറെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. എന്നാൽ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡിലേക്ക് മടങ്ങാൻ വനംവകുപ്പ് ധനേഷിന് നിർദ്ദേശം നൽകി.
ഇത്കൂടാതെ, കെപിസിസി പ്രസിഡൻ്റായി ജൂൺ 16നാണ് ഔദ്യോഗികമായി കെ സുധാകരൻ ചുമതലയേക്കുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് എത്തിയാകും ചുമതല ഏറ്റെടുക്കുന്നതും.
ഗ്രൂപ്പുകളുടെ ഭാഗമായുള്ള പ്രവർത്തനം ഇനി കോൺഗ്രസിൽ നടക്കില്ലെന്നും ഇതായിരിക്കും തൻ്റെ പ്രധാന ലക്ഷ്യമെന്നുമാണ് സുദാകരൻ പറയുന്നത്. അഭിപ്രായങ്ങൾ വ്യക്തമാക്കാൻ ഗ്രൂപ്പുകളുടെ ആവശ്യമില്ല. ഗ്രൂപ്പുകളുടെ ശുപാർശകൾ അംഗീകരിക്കില്ല.
ഗ്രൂപ്പിൻ്റെ അംഗസംഖ്യ വർദ്ധിപ്പിക്കാനാണ് ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി ഇതുവരെ തുടർന്നുവന്നത്. സംഘടനാപരമായി നേരിടുന്ന ദൗർബല്യം പരിഹരിക്കും. പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
ജനങ്ങൾ കോൺഗ്രസിൽ നിന്ന് അകന്ന് പോയ സാഹചര്യമാണ് നിലവിലുള്ളത്. കോൺഗ്രസിനെ ഒരു സെമി കേഡർ സംവിധാനത്തിലുള്ള പാട്ടിയാക്കാനാണ് ശ്രമം നടത്തുന്നത്.
ഓരോ ജില്ലയിലെ അഞ്ച് അംഗം സമിതി രൂപീകരിച്ച് ഡിസിസി പുനഃസംഘടനയ്‌ക്ക് ആവശ്യമായ പ്രവർത്തനം നടത്തുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
https://www.facebook.com/Malayalivartha