മുട്ടില്‍ മരംമുറി കേസ്; എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് മരം മുറിച്ചതെന്ന് പ്രതികൾ; മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ ഹൈക്കോടതിയില്‍

വയനാട് മുട്ടില്‍ മരംമുറി കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയില്‍. ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് മരം മുറിച്ചതെന്ന് പ്രതികളായ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
മരം മുറിക്കുന്ന കാര്യം വനം ഉദ്യോഗസ്ഥരെയും, സുല്‍ത്താന്‍ബത്തേരി കോടതിയെയും അറിയിച്ചിരുന്നു. വില്ലേജ് ഓഫീസറുടെ അനുമതിയും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha
























