'ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും'; നിയമവിരുദ്ധമായി മരംവെട്ടിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

മുട്ടില്‍ മരമുറിയുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി മരംവെട്ടിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി കൂടിയാലോചനകള്‍ക്ക് ശേഷമാണ് മരംമുറിക്ക് അനുമതി നല്‍കിയത്. അതിന്റെ മറവിലാണ് ചിലര്‍ നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് മുതിര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























