സംസ്ഥാനത്ത് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് സാമ്ബത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 19വരെ സര്‍കാര്‍ നൂറുദിന പരിപാടി നടപ്പാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്ബദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ സമഗ്രപദ്ധതി രൂപീകരിക്കും. നൂറു ദിവസത്തിനകം വിവിധ വകുപ്പുകള്‍ വഴി 77,350 തൊഴിലവസരങ്ങള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. 1,519 കോടിയുടെ പദ്ധതികള്‍ പിഡബ്ല്യുഡി വഴി നടപ്പാക്കും. നൂറു ദിവസത്തിനകം 945 കോടി രൂപയുടെ റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























