Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സംഭവിച്ചത് ​ഗുരുതര വീഴ്ച... ഒടുവിൽ തെറ്റ് ആ സമ്മതിച്ച് പോലീസ്.. പുറത്ത് വരുന്നത് മാർട്ടിനെ പറ്റിയുള്ള അറിയാ കഥകൾ... മുന്നറിയിപ്പുമായി സേന!

11 JUNE 2021 10:11 PM IST
മലയാളി വാര്‍ത്ത

പോലീസിനെ ഏറെ നാളായി പുലിവാലിലാക്കിയ നഗരത്തിലെ ഫ്ലാറ്റ് പീഡനക്കേസിലെ പ്രതിയായ ഇരുപത്തിയാറുകാരൻ മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഇന്നെലെയാണ് പോലീസിന്റെ പിടിയിലായത്.

മുണ്ടൂരിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാളെ തൃശ്ശൂരിലെ വനത്തിനുള്ളിൽ നിന്ന് വ്യാപക തെരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്. വനത്തിനുള്ളിലെ ഒളിത്താവളത്തിലാണ് മാർട്ടിൻ ജോസഫ് ഒളിവിൽ കഴിഞ്ഞതെന്നത് പൊലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിടികൂടിയത്.

മാസം 40,000 രൂപ വരുമാനം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് മാര്‍ട്ടിന‍് ജോസഫ് 5 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഇത്രയും പണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയതെന്ന് അന്വഷിക്കും.

സമാനമായ രീതിയിലുള്ള ചില പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു

മാര്‍ട്ടിനെതിരെ പുതിയ പരാതി നല്‍കിയ യുവതിയുടെ കാക്കനാട്ടെ ഫ്ലാറ്റിലെത്തി പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ മെയ് 31-ന് രാത്രി ഫ്ലാറ്റിൽ അതിക്രമിച്ച് കയറി മാര്‍ട്ടിൻ ജോസഫ് മര്‍ദ്ദിച്ചെന്നാണ് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതി.

ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിക്കൽ, ഭവന ഭേദനം, മര്‍ദ്ദിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ മാർട്ടിനെതിരെ ചുമത്തി.

മാര്‍ട്ടിൻ ജോസഫ് നല്‍കിയ മുൻകൂർ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. മുന്‍കൂർ ജാമ്യ ഹർജി നിലനില്‍ക്കെ, തന്നെ അറസ്റ്റ് ചെയ്തതിലൂടെ പൊലീസ് കോടതിയെ അപമാനിച്ചെന്ന് മാർട്ടിന്‍റെ അഭിഭാഷകൻ വാദിച്ചെങ്കിലും ഇതില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഹർജിയിൽ ഇടക്കാല ഉത്തരവ് ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഇതിന് പിന്നാലെ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്ന് അറിയിപ്പ് പുറപ്പെടുവിച്ചു.

മാർട്ടിനെതിരെ പരാതിയുള്ളവർ, അത് സാമ്പത്തിക തർക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പൊലീസിനെ സമീപിക്കണം. വിളിക്കേണ്ട നമ്പർ കൊച്ചി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

പൊലീസിന്‍റെ അറിയിപ്പ് ഇങ്ങനെയാണ്,

അതേസമയം, ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന്റെ സംഭവിച്ച വീഴ്ച സമ്മതിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി. എച്ച്. നാഗരാജു രംഗത്തെത്തിയിരുന്നു. ജില്ലയില്‍ സമാനമായ പീഡനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മാർട്ടിന്‍റെയും സുഹൃത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മാര്‍ട്ടിനെ കോടതി ഈ മാസം 23വരെ റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ.

ക്രൂരമർദ്ദനത്തിന്‍റെ ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോഴാണ് കേസിന്‍റെ ഗൗരവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വാർത്താസമ്മേളനത്തിൽ കമ്മീഷണർ സി എച്ച് നാഗരാജു തന്നെ തുറന്ന് സമ്മതിച്ച കാര്യമാണ്.

മേലുദ്യോഗസ്ഥരെ കേസിന്‍റെ പ്രാധാന്യം അറിയിക്കുന്നതിലടക്കം സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വന്ന വീഴ്ചകളെ കുറിച്ച് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ അന്വേഷിക്കും. തെറ്റ് കണ്ടെത്തിയാൽ അതിൽ കർശന നടപടിയുമുണ്ടാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends