Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

'സംഘപരിവാര്‍ മുക്ത കേരളമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന അജണ്ട'; നിലപാട് വ്യക്തമാക്കി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി

11 JUNE 2021 10:21 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

സംഘപരിവാര്‍ മുക്തകേരളമാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. പുതിയ കാലത്തിന്റെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പാര്‍ട്ടി മാറണമെന്നും, അതോടൊപ്പം പുതിയ ഉത്തരവാദിത്വം ഏല്‍ക്കുന്നതോടെ വ്യക്തിപരമായ പല നവീകരണങ്ങള്‍ക്കും വിധേയമാകണമെന്നും ഉത്തമ ബോധ്യമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

വളരെ നിര്‍ണായകമായ സാഹചര്യത്തിലൂടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു മാറ്റം, ദിശാബോധം അനിവാര്യതയാകുന്ന സാഹചര്യത്തില്‍ ആണ് പാര്‍ട്ടിയെന്നും സുരേഷ് പറഞ്ഞു.

 


കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

''പ്രിയപ്പെട്ടവരെ,

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ആയി പാര്‍ട്ടി എന്നെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്.

അഞ്ചാം ക്ലാസ്‌ മുതല്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചതാണീ പ്രസ്ഥാനത്തെ. കോണ്‍ഗ്രസ് ആവാനുള്ള തീരുമാനം മാത്രമാണ് എന്റേതായിട്ടുള്ളത്. പിന്നീടുള്ളതൊക്കെ പാര്‍ട്ടിയുടെ നിയോഗങ്ങളും പാര്‍ട്ടി ഏല്പിച്ച ഉത്തവാദിത്വങ്ങളോട് ചേര്‍ന്നുള്ള ജീവിതയാത്രയുമായിരുന്നു. ഇതുവരെ എന്നില്‍ ഏല്‍പ്പിക്കപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാര്‍ത്ഥമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ പൂര്‍ണ സംതൃപ്തി ഉണ്ട്. ഇത്തവണയും നിങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ സ്വീകരിക്കുകയാണ്.

നമുക്കറിയാം വളരെ നിര്‍ണായകമായ സാഹചര്യത്തിലൂടെയാണ് എന്റെയും നിങ്ങളുടേയും പ്രതീക്ഷയായ കോണ്‍ഗ്രസ് പാര്‍ട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു മാറ്റം, ദിശാബോധം അനിവാര്യതയാകുന്ന സാഹചര്യത്തില്‍ ആണ് നമ്മുടെ പാര്‍ട്ടി.

നമുക്ക് ഇപ്പോള്‍ വേണ്ടത് സാഹോദര്യബന്ധത്തിലൂന്നിയ കെട്ടുറപ്പാണ്. ഞാനടക്കമുള്ള ഏതെങ്കിലും നേതാക്കന്മാരുമായി വ്യക്തി ബന്ധം ഉണ്ടെന്നതായിരിക്കില്ല, മറിച്ച്‌ നിങ്ങളുടെ പ്രവര്‍ത്തന ശൈലി കൊണ്ട് ഒരാളെയെങ്കിലും കോണ്‍ഗ്രസിലേക്കടുപ്പിക്കാനായാല്‍ അയാള്‍ക്കായിരിക്കും പാര്‍ട്ടിയില്‍ പരിഗണന. അങ്ങനെയുള്ള പ്രവര്‍ത്തകര്‍ക്കൊപ്പമായിരിക്കും മുതല്‍ പാര്‍ട്ടി എന്ന് വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.

വിവിധ സ്വരങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, സംഘപരിവാറിനോടും ഇടതുപക്ഷത്തോടും ആശയസമരം നടത്താനും പാര്‍ട്ടിയെ അടിത്തട്ടുമുതല്‍ ശക്തിപെടുത്താനും നമ്മള്‍ പ്രതിജ്ഞബദ്ധരാണ്.

സംഘപരിവാര്‍ മുക്ത കേരളമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന അജണ്ട. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും.

പൗരത്വ, ലക്ഷദ്വീപ് വിഷയങ്ങളില്‍ സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ നിലപാടെടുക്കാന്‍ സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെടുകയും സാമൂഹിക നീതി ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. അതോടൊപ്പം രാഷ്ട്രീയ തടവുകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ മോചനത്തിനുമായി പ്രവര്‍ത്തിക്കും.

പിന്നോക്ക വിഭാഗങ്ങളുടേയും, പട്ടികവര്‍ഗ, പട്ടിക ജാതികളുടേയും ഉന്നമനത്തിനും സാമൂഹിക നീതിക്കുമായി നിലകൊള്ളും.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിലോമകരമായ കാഴ്ചപ്പാടുകളും മുന്‍വിധികളും തിരുത്താനും മാറ്റമുണ്ടാക്കാനും പ്രവര്‍ത്തിക്കും.

വിമത ശബ്ദങ്ങളെ കായികമായി നേരിടുന്ന ജനാധിപത്യ വിരുദ്ധമായ അക്രമരാഷ്ട്രീയ പ്രവണതകളെ ജനാധിപത്യപരമായി ചെറുത്ത് തോല്‍പ്പിക്കും. പുതിയ കാലത്തിന്റെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പാര്‍ട്ടി മാറണമെന്നും, അതോടൊപ്പം പുതിയ ഉത്തരവാദിത്വം ഏല്‍ക്കുന്നതോടെ വ്യക്തിപരമായ പല നവീകരണങ്ങള്‍ക്കും വിധേയമാകണമെന്നും ഉത്തമ ബോധ്യമുണ്ട്. അതിനായി അറിവും അനുഭവങ്ങളും ഉള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ടു പോകുന്നത് ഒരു കുറവായും കാണുന്നില്ല.

ഏതൊരു പൗരനും പ്രായമൊ പദവിയൊ നോക്കാതെ എന്നെയൊ എന്റെ പാര്‍ട്ടിയെയൊ വിമര്‍ശിക്കാനും തിരുത്താനുമുള്ള അവകാശം ഉറപ്പ് വരുത്തേണ്ടതും ജനാധിപത്യ വിശ്വാസി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമായി കാണുന്നു.

ഞാനും നിങ്ങളും കര്‍മ്മനിരതരാവുക.. തീര്‍ച്ചയായും നമ്മുടെ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുക തന്നെ ചെയ്യും.''

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (4 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (6 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (6 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (10 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (10 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (11 hours ago)

Malayali Vartha Recommends