സെക്രട്ടേറിയറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അടിയന്തരമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

സെക്രട്ടേറിയറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അടിയന്തരമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 16 നു ശേഷം സെക്രട്ടേറിയറ്റില്‍ കൂടുതല്‍ ജീവനക്കാര്‍ എത്തേണ്ടി വരും. അതിനാല്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് ഭീഷണിയില്‍ നിന്നു കേരളം മെല്ലെ മോചിതമാകുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിലും കുറവുണ്ട്. ആശുപത്രികളിലെ തിരക്കും കുറയുന്നുണ്ട്. രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്കും കുറച്ചു നിര്‍ത്താനായെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha