സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. ആകെ 1,09,61,670 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് 22,09,069 പേര്‍ക്ക് രണ്ടാം ഡോസ്. കൂടുതല്‍ നല്‍കിയത് തിരുവനന്തപുരത്താണ്. 10,08,936 പേര്‍ക്ക് ഒന്നാം ഡോസും 2,81,828 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 12,90,764 ഡോസ്. കോവിഡ് മൂന്നാംതരംഗത്തെ നേരിടാനായി കര്‍മപദ്ധതി തയാറാക്കി വാക്സിന് നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇതുവരെ 1,05,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 96,29,330 ഡോസ് വാക്സിന് കേന്ദ്രം നല്കി. 7,46,710 ഡോസ് കോവിഷീല്‍ഡും1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിന് സംസ്ഥാനം വാങ്ങി. വരുംദിവസങ്ങളില്‍ കൂടുതല്‍ വാക്സിന് ലഭിക്കും.
ലഭ്യത കുറഞ്ഞതിനാല്‍ മുന്‍ഗണന അനുസരിച്ചാണ് വാക്സിന് നല്‍കുന്നത്. 40 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും നല്‍കുന്നുണ്ട്. കോവിഡ് മുന്നണി പോരാളികള്‍, അനുബന്ധരോഗമുള്ളവര്, കിടപ്പുരോഗികള്‍ തുടങ്ങിയ 18നും 45നും ഇടക്ക് പ്രായമുള്ള 56 വിഭാഗങ്ങളിലുള്ളവരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി. വിദേശരാജ്യങ്ങളില്‍ പോകുന്നവെരയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha