ഇന്നും,നാളെയും കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍.... കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര സര്‍വീസ് ഉണ്ടാകില്ല, അത്യാവശ്യങ്ങള്‍ക്ക് മാത്രം സത്യവാങ്ങ്മൂലം അനുവദിക്കും, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി

ഇന്നും,നാളെയും കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍. ഹോട്ടലുകളില്‍നിന്ന് നേരിട്ട് പാഴ്സല്‍ വാങ്ങാന്‍ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര സര്‍വീസ് ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക.
ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കും. നിര്‍മാണമേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികള്‍ നടത്താം.
മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി കടകള്‍, അവശ്യ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ട്രെയിന്‍, വിമാന ടിക്കറ്റും മറ്റു രേഖകളുമുണ്ടെങ്കില്‍ യാത്രാനുമതി വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം
അത്യാവശ്യങ്ങള്‍ക്ക് മാത്രം സത്യവാങ്ങ്മൂലം അനുവദിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള വലിയ കടകള്‍ചായക്കടകള്‍, തട്ടുകടകള്‍, പ്രഭാത,സായാഹ്ന സവാരി, ഹോട്ടലുകളില്‍ ടേക്ക് എവേ എന്നിവയ്ക്ക് അനുമതിയില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
"
https://www.facebook.com/Malayalivartha