ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും...
ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. ഉച്ചകോടിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. പുറമേയ്ക്ക് ആശയങ്ങളെത്തിക്കുക എന്ന ജി7 രാജ്യങ്ങളുടെ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയെ ക്ഷണിച്ചത്.
ബ്രിട്ടനാണ് ഇത്തവണ ജി7 ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത്. ഇന്നും നാളെയുമാണ് വെര്‍ച്വല്‍ ഉച്ചകോടി നടക്കുന്നത്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കാണ് വെര്‍ച്വലായി നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ക്ഷണമുള്ളത്.
കഴിഞ്ഞമാസം തീരുമാനിച്ചിരുന്ന സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കാനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കുകയായിരുന്നു.
ആഗോളതലത്തിലെ ഏറ്റവും സമ്ബന്നരായ രാജ്യങ്ങളാണ് ജി-7 എന്ന കൂട്ടായ്മയിലൂടെ പ്രവര്‍ത്തിക്കുന്നത്. ബില്‍ഡ് ബാക്ക് ബെറ്റര്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് ജി-7 സമ്മേളനം നടക്കുന്നത്.
കൊറോണയില്‍ നിന്നും ലോകത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ജി-7 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ നിര്‍ണ്ണായക സഹായമാണ് നല്‍കുന്നത്. പസഫിക്കിലെ സഹകരണം ശക്തമാക്കി ഓസ്ട്രേലിയും ദക്ഷിണകൊറിയയും മേഖലയില്‍ ജനജീവിതത്തെ സാധാരണനിലയിലാക്കാന്‍ പരിശ്രമം നടത്തുകയാണ്.
"
https://www.facebook.com/Malayalivartha