Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സ്വര്‍ണ്ണ കടത്ത് കേസ് അന്വേഷിച്ചിരുന്ന കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ട്

12 JUNE 2021 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സ്വര്‍ണ്ണ കടത്ത് കേസ് അന്വേഷിച്ചിരുന്ന കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ട്.

അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നടന്ന കാര്യങ്ങള്‍ക്ക് തങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്നാണ് കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ ആവശ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളിലേക്ക് കടന്നിട്ടില്ല. ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് റിപ്പോര്‍ട്ട്.

 



മുട്ടില്‍ മരം മുറി കേസില്‍ ബി ജെ പി പിടിമുറുക്കിയതോടെയാണ് ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷനില്‍ പിണറായി പിടി മുറുക്കിയത്. മരം മുറി കേസ് ഉണ്ടായില്ലെങ്കിലും ജസ്റ്റിസ് മോഹനന്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങുമായിരുന്നു. എന്നാല്‍ മാം മുറി കേസാണ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ധ്യതഗതിയിലാക്കിയത്.

കേന്ദ്രഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തില്‍ തെളിവുകള്‍ തേടിയാണ് ജുഡീഷ്യല്‍ കമ്മീഷനായ വി.കെ. മോഹനന്‍ പത്ര പരസ്യം നല്‍കിയത്.

 

 



സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വ്യക്തികള്‍,സംഘടനകള്‍ എന്നിവരില്‍ നിന്നും വിവരം ശേഖരിക്കാന്‍ കമ്മീഷന്‍ പത്രപരസ്യം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇത്തരം വെളിപ്പെടുത്തല്‍ ഉണ്ടാകാനുള്ള സാഹചര്യം കമ്മീഷന്‍ പരിശോധിക്കും.

മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ പ്രതിയാക്കാന്‍ ഗൂഢാലോചന ഉണ്ടായോ എന്നിവയടക്കമുള്ള കാര്യങ്ങളാണ് കമ്മിഷന്‍ അന്വേഷിക്കുക. ജൂണ്‍ 26-ന് മുന്‍പ് തെളിവുകള്‍ കമ്മിഷന് കൈമാറണം. കേസില്‍ കക്ഷി ചേരാനുള്ളവര്‍ക്കും ചേരാം.

 



തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ ഈ അസാധാരണ നടപടി വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞടുപ്പ് കഴിയുമ്പോള്‍ അതെല്ലാം വെള്ളത്തില്‍ പോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ തിരിച്ചാണ് സംഭവിച്ചത്. അതിന് കാരണമായത് മുട്ടില്‍ മരം മുറിയാണ്.

മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാന്‍ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്ത് നല്‍കിയത് തുടങ്ങിയവയും ജസ്റ്റിസ് വി.കെ മോഹന്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലുണ്ട്. കേസില്‍ ഉന്നത നേതാക്കളെ പ്രതിചേര്‍ക്കാന്‍ ഗൂഢാലോചന നടന്നെങ്കില്‍ ഇതിന് പിന്നില്‍ ആരാണെന്നും കമ്മീഷന്‍ കണ്ടെത്തും.

 



ആറു മാസമാണ് കമ്മീഷന്റെ കാലാവധി. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും വിവിധ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെ വരിഞ്ഞുമൂറുക്കിയപ്പോള്‍ പ്രതിരോധം എന്ന നിലക്കാണ് സംസ്ഥാനം തിരിച്ചും അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച ആ നിലപാട് ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര ഏജന്‍സികളുടെ നടപടിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ സഹായിച്ചെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സമാന വിഷയത്തില്‍ ഇ.ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജൂഡീഷ്യല്‍ അന്വേഷണ നടപടിയും പ്രഖ്യാപിച്ചത്.

ചുരുക്കത്തില്‍ കേന്ദ്ര ഏജന്‍സികളിലെ ഉദ്യോസ്ഥരെ അകത്താക്കാന്‍ പോന്ന അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുക. ഇതില്‍ ചില ബി ജെ പി നേതാക്കളെ കുരുങ്ങാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.. അന്വേഷണ കമ്മീഷനെ നിയമിച്ചത് പോലും പിണറായിയുടെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു.

 

 

റിട്ടയേഡ് ജസ്റ്റിസ്വി.കെ. മോഹനന്‍ സി പി എമ്മുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ന്യായാധിപനാണ്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹം ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നാണ് സി പി എമ്മുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വി.കെ. മോഹനനെ അത്ര വിശ്വാസമാണ് പാര്‍ട്ടിക്ക്. അദ്ദേഹമാണ് പോലീസ് കംപ്ലയന്‍സ് അതോറിറ്റിയുടെയും ചെയര്‍മാന്‍.

ബി ജെ പി നേതാക്കള്‍ക്ക് ഇതില്‍ ഒരു ചുക്കും സംഭവിക്കില്ല. അവരുടെ പങ്കാളിത്തം തെളിയിക്കാനാവില്ല.എന്നാല്‍ ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞേ മതിയാകൂ.


 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (3 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (3 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (4 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (4 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (5 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (5 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (6 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (9 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (9 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (9 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (9 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (9 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (10 hours ago)

Malayali Vartha Recommends