Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

സി പി ഐ മുട്ടില്‍ ഇഴയുമ്പോള്‍ നമ്മുടെ കാനം സഖാവെവിടെ?

12 JUNE 2021 09:46 AM IST
മലയാളി വാര്‍ത്ത

മുട്ടില്‍ മരം മുറി കേസില്‍ പ്രതിസ്ഥാനത്തുള്ള വകുപ്പുകളായ റവന്യുവും വനവും ഭരിച്ചത് സി പി ഐ ആയിരുന്നിട്ടും എന്തിനും ഏതിനും അഭിപ്രായം പറയുന്ന കാനം രാജേന്ദ്രന്‍ മാത്രം എന്ത് കൊണ്ട് നിശബ്ദത പാലിക്കുന്നു എന്ന കൗതുകകരമായ ചോദ്യം ആവര്‍ത്തിക്കുകയാണ് കേരളം.

സി പി എമ്മിന് പാളിച്ച സംഭവിക്കുമ്പോള്‍ തിരുത്താറുണ്ടായിരുന്ന പാര്‍ട്ടിയാണ് സി പി ഐ. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി പി ഐ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സി പി ഐയിലെ ഒരു ഉന്നത നേതാവിന്റെ ബന്ധു നടത്തിയ ചില അഴിമതികളുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ കൈയിലുള്ളതു കൊണ്ടാണ് സി പി ഐ നിശബ്ദത പാലിക്കുന്നതെന്ന് ചില വാര്‍ത്തകള്‍ പരന്നിരുന്നു. അതേ സമയം അന്നത്തെ റവന്യു മന്ത്രി കെ ചന്ദ്രശേഖരന്‍ അന്വേഷണത്തെ സ്വാഗതം ചെയ്തിരുന്നു.

 



മുട്ടില്‍ മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ നിന്നും ഡി. എഫ്. ഒ പി. ധനേഷ് കുമാറിനെ ഒഴിവാക്കിയതിന് പിന്നിലും ഇവരൊക്കെ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യം അന്വേഷണ സംഘത്തില്‍ നിന്നും നീക്കുകയും വിവാദമായപ്പോള്‍ തിരികെയെത്തിക്കുകയും ചെയ്ത ധനേഷാണ് വയനാട് മരം മുറി കേരളത്തിന്റെ പൊതു ശ്രദ്ധയിലെത്തിച്ചത്.

ധനേഷ് കുമാര്‍ അന്വേഷണ സംഘത്തിലുണ്ടെങ്കില്‍ കള്ളി വെളിച്ചത്താകുമെന്ന് ഭയന്നവരാണ് അദ്ദേഹത്തെ സംഘത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതിന് പിന്നില്‍ സി പി ഐ- സി പി എം കൂട്ടുകെട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

 



ഒടുവില്‍ തന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തതായി വനംമന്ത്രി അറിയിച്ചു. ധനേഷ് കുമാറിനെ കൂടുതല്‍ ചുമതലയോടെയാണ് ധനേഷിനെ തിരിച്ചെടുത്തത്. നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണ് ഡിഎഫ്ഒ ധനേഷിന് നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത് വന്‍ വിവാദമായിരുന്നു.

മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരില്‍ ഒരാള്‍ ധനേഷ്‌കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. ധനേഷ് കുമാറിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. പിന്നീടത് പിന്‍വലിച്ചു. പിന്നാലെയാണ് ധനേഷിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കൈക്കൂലി ആരോപണം പിടിക്കപ്പെടുമെന്ന് കരുതി ഉന്നയിച്ചതാണെന്ന് വ്യക്തമായിരുന്നു.



പി. ധനേഷ് കുമാറിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റി പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതല നല്‍കിയിരുന്നു. വിവാദത്തെക്കുറിച്ച് വനം വകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ വനം വിജിലന്‍സ് ചീഫ് നിര്‍ദേശം നല്‍കിയതിനിടെയാണ് ഡിഎഫ്ഒയെ അന്വേഷണസംഘത്തില്‍നിന്ന് പി ധനേഷ് കുമാറിനെ മാറ്റിയത്.

'ഇക്കോ ടെററിസ്റ്റ്' എന്ന് പരിസ്ഥിതിസ്‌നേഹികള്‍ വിളിക്കുന്നയാളാണ് പി. ധനേഷ്‌കുമാര്‍.അദ്ദേഹം കേരളത്തിലെ ചന്ദനക്കടത്ത്, നായാട്ടുസംഘങ്ങളുടെ കണ്ണിലെ കരടാണ്. 7500 ഏക്കറിലധികം വനഭൂമിയാണ് ധനേഷ്‌കുമാറിന്റെ ഇടപെടലിലൂടെ കേരളത്തില്‍ വനംവകുപ്പ് തിരികെപ്പിടിച്ചത്. നാലായിരത്തോളം ഏക്കര്‍ വനഭൂമി പിടിച്ചെടുക്കല്‍നടപടികള്‍ പുരോഗമിക്കുകയാണ്.

 


പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും സ്വകാര്യവനഭൂമികളുമാണ് നെന്മാറ ഡി.എഫ്.ഒ. ആയിരിക്കേ ധനേഷ് ഇടപെട്ട് പിടിച്ചെടുത്തത്. ഇതിന് 2011-ല്‍ സര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് എന്‍ട്രിയും 2012-ല്‍ സാങ്ച്വറി ഏഷ്യ പുരസ്‌കാരവും ലഭിച്ചു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുരസ്‌കാരവും അദ്ദേഹം മറയൂര്‍, കണ്ണവം, ചാലക്കുടി, തുടങ്ങിയസ്ഥലങ്ങളില്‍ വനം കൊള്ളക്കാര്‍ക്കും വേട്ടക്കാര്‍ക്കുമെതിരായ നടപടികള്‍ ഏറെശ്രദ്ധനേടി.

നെല്ലിയാമ്പതിയിലെ ആനവേട്ട, അട്ടപ്പാടിയിലെ കഞ്ചാവുമാഫിയ, വയനാട്ടിലെ കടുവവേട്ട സംഘങ്ങളെ പിടികൂടി. മറയൂര്‍ റെയ്ഞ്ച് ഓഫീസറായിരിക്കെ ചന്ദനക്കൊള്ള പിടികൂടിയതിന് 2006-ല്‍ സര്‍ക്കാര്‍ സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു. ചാലക്കുടിയില്‍ അന്തഃസംസ്ഥാനവേട്ടക്കാരെ പിടിച്ചതിന് ദേശീയ ടൈഗര്‍പ്രൊട്ടക്ഷന്‍ അവാര്‍ഡ് നേടി.

 



പത്തുവര്‍ഷത്തിനിടെ എട്ട് സ്ഥലം മാറ്റങ്ങള്‍ നേടിയ ഉദ്യോഗസ്ഥനാണ് ധനേഷ്. 2000-ത്തില്‍ കണ്ണൂര്‍ കണ്ണവം റെയ്ഞ്ച് ഓഫീസറായിരിക്കെ മരംമുറി തടയാന്‍ നടപടിയെടുത്തതോടെയാണ് ആദ്യ സ്ഥലമാറ്റം ലഭിച്ചത്. ഫ്‌ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ആയിരിക്കേയാണ് വയനാട്ടില്‍ ഈട്ടിമരംകൊള്ള തടയാന്‍ നടപടിയെടുത്തത്.

ധനേഷ്‌കുമാറിനോടുള്ള ആദരസൂചകമായാണ് പശ്ചിമഘട്ടത്തിലെ സസ്യങ്ങള്‍ക്ക് സിസിജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിങ്ങനെ പേരിട്ടത്.

 


ഏതായാലും സ്വന്തം മന്ത്രിമാര്‍പ്രതിക്കൂട്ടിലാകുമ്പോള്‍ കാനം രാജേന്ദ്രന്റെ അഭിപ്രായം എന്തെന്നറിയാല്‍ കേരളത്തിന് അവകാശമുണ്ട്.


"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (41 minutes ago)

ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും നിലകൊള്ളുന്നു; സദനന്ദൻ മാസ്റ്ററെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ര  (1 hour ago)

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ്; ഗുരു വന്ദനത്തിനെതിരെ വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ  (1 hour ago)

കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി  (1 hour ago)

Tennis-player-radhika-yadav- വെളിപ്പെടുത്തലുമായി സഹതാരം.  (3 hours ago)

Pakistani-actress ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്  (3 hours ago)

AIR INDIA CRASH ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല  (3 hours ago)

KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി  (3 hours ago)

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...  (3 hours ago)

ദേ വിമാനത്തിനുള്ളിൽ അദൃശ്യ ശക്തി...!ജൂൺ 11-ന് ആ വിമാനത്തിൽ സംഭവിച്ചത് ഇത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

AKG സെന്റർ വിട്ട് ശശി CPIM-ൽ നിന്നിറങ്ങുന്നു പി കെ ശശി കോൺഗ്രസിലേക്ക്..?! നാറിയവനെ പേറിയാൽ നാറുമെന്ന്  (3 hours ago)

വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...  (3 hours ago)

ഒന്നിന് പിറകെ ഒന്നായി തേടിയെത്തിയ ദുരന്തം; മക്കളുടെ മരണമറിയാതെ ജീവനുവേണ്ടി മല്ലിട്ട് എൽസി...  (4 hours ago)

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (6 hours ago)

Malayali Vartha Recommends