ഫുട്ബാള്‍ കളി കണ്ടയ്നമെന്റ് സോണിൽ; കുട്ടികളെ കണ്ടം വഴി ഓടിച്ച് പോലീസ്, കുട്ടികളെ കിട്ടിയില്ല പകരം രണ്ട് ഗോള്‍ പോസ്റ്റുകള്‍ കൈക്കലാക്കി പോലീസ്
കണ്ടെയ്ന്മെന്റ് സോണ്‍ തുടരുന്ന അരീക്കോട്ടും പരിസരങ്ങളിലും അരീക്കോട് പൊലീസിെന്റ നേതൃത്വത്തില്‍ കര്‍ശന നിയന്ത്രണത്തിലും പരിശോധനയിലുമാണ്. എന്നാല്‍ ഇതിനിടയില്‍ അരീക്കോട് പുത്തലം മൈതാനത്ത് കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ഫുട്ബാള്‍ കളിക്കാന്‍ എത്തിയ വിരുതന്മാരെ പൊലീസ് ജീപ്പുമായി എത്തി കണ്ടം വഴി ഓടിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് ഒരു കൂട്ടം യുവാക്കളും കുട്ടികളും പുത്തലം മൈതാനത്ത് ഫുട്ബാള്‍ കളിക്കുന്നത്ത് പൊലീസിെന്റ ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ പൊലീസ് മൈതാനത്തേക്ക് എത്തി. പൊലീസിനെ കണ്ടതോടെ മൈതാനത്ത് ഉണ്ടായിരുന്ന കുട്ടികളും യുവാക്കളും ഓടി വീട്ടിലെത്തി. മൈതാനത്തില്‍ കളിച്ചവരെ കണ്ടെത്താനായില്ല. കളിക്കാന്‍ ഉപയോഗിച്ച രണ്ട് ഗോള്‍ പോസ്റ്റുകള്‍ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയി. സംഭവം സാമൂഹ മാധ്യമങ്ങളില്‍ ഇതിനകം വൈറലായി.
https://www.facebook.com/Malayalivartha