Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വിട്ടുകളയാൻ പറ്റുമോ?? മുത്തുമണിയെ... നിരാശകാമുകനായി ടിക്‌ടോകിൽലും പിന്നീട് ഇൻസ്റ്റാഗ്രാം റീൽസിലും വൈറലായ അമ്പിളി അറസ്റ്റിൽ; ടിക്കറ്റോക് പ്രമുഖൻ പ്രണയത്തിൽ പ്ലസ് ടുക്കാരി വീണു; മകളുടെ കലശലായ വയറുവേദന ചികിത്സയ്ക്ക് എത്തിയവര്‍ അറിഞ്ഞത് അഞ്ചു മാസ ഗര്‍ഭം; ടിക് ടോക്കിലെ അമ്പിളിയെ കുടുക്കിയത് പോക്സോ കേസ്

12 JUNE 2021 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

ടിക്ക് ടോക്കിലും ഇന്‍സ്റ്റാ ഗ്രാമിലും താരമായിരുന്ന യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായി. അമ്ബിളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത്പറമ്പില്‍ വിഘ്നേഷ് കൃഷ്ണ (19) ആണ് അറസ്റ്റിലായത്. 17 കാരിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ പരിചയത്തിലാകുന്നത് .

സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാള്‍ക്കെതിരെ 17കാരിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുന്നത്. ആറുമാസം മുന്‍പാണ് പ്ലസ്ടു കഴിഞ്ഞ് നല്‍ക്കുകയായിരുന്ന പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാം വഴിയാണ് വിഘ്നേഷിനെ പരിചപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച്‌ പരിചയപ്പെടുകയും പിന്നീട് ഫോണ്‍ നമ്ബര്‍ കൈമാറുകയുമായിരുന്നു.

ഇരുവരും പ്രണയത്തിലായതോടെ ല സ്ഥലങ്ങളിലും ഇയാള്‍ പെണ്‍കുട്ടിയെയും കൂട്ടി പോയിരുന്നു. ഇതിനിടയിലാണ് പീഡനം നടത്തിയത്. വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേലായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്തത്. ഇതിനിടയില്‍ മെയ്മാസത്തില്‍ പെണ്‍കുട്ടിക്ക് കലശലായ വയറു വേദന വന്നതോടെ ആശുപത്രിയിലെത്തിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്.

ആശുപത്രി അധികൃതര്‍ വിവരം പൊലീസിലും ചൈല്‍ഡ്ലൈനിലും അറിയച്ചു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ മുരളി സംഭവത്തില്‍ പോക്സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിഘ്നേഷ് ഒളിവില്‍ പോയി. പൊലീസ് വ്യാപകമായി അന്വേഷണം നടത്തുന്നതിനിടയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്ന് എസ്‌ഐ ഉദയകുമാര്‍, സി.പി.ഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുമായി ഇയാള്‍ കറങ്ങി നടന്ന ബൈക്ക് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വീഡിയോ ഗ്രാഫറായ വിഘ്നേഷ് ടിക്ക് ടോക്കിലാണ് അമ്ബിളി എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി മുത്തു മണിയേ എന്ന് വിളിച്ചു കൊണ്ട് നിരാശാ കാമുകന്റെ വേഷത്തില്‍ എത്തിയത്. നിരവധിപേര്‍ ഇയാള്‍ക്ക് ഫോളോവേഴ്സുമുണ്ടായിരുന്നു. ഈ സമയത്താണ് യൂട്യൂബിലെ റോസ്റ്റിങ് താരം അര്‍ജുന്‍ അമ്ബിളിയെ കരച്ചിലോളീ എന്ന് ട്രോളിക്കൊണ്ട് വീഡിയോയിലൂടെ രംഗത്ത് എത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ അമ്ബിളിയും അര്‍ജുനും ചര്‍ച്ചാവിഷയമായി.

അര്‍ജുനെതിരെ ട്രോളിക്കൊണ്ട് അമ്ബിളിയും ടിക് ടോക് ചെയ്തതോടെ ഇരുവരും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. അര്‍ജുന്റെ റോസ്റ്റിങ്ങില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇയാള്‍ രംഗത്ത് വരികയും വലിയ പിന്‍തുണയും വിമര്‍ശനങ്ങളും ഉയരുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ പോലുമുണ്ട്. ഇപ്പോള്‍ പീഡനക്കേസില്‍ അറസ്റ്റിലായതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

പെണ്‍കുട്ടികളാണ് ഇയാളുടെ ഫോളേവേഴ്സില്‍ കൂടുതലും. അതിനാല്‍ പൊലീസ് മറ്റു പെണ്‍കുട്ടികള്‍ ഇയാളുടെ ചതിയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. അതിനാല്‍ ഇയാള്‍ക്കെതിരെ എന്തെങ്കിലും പരാതി ഉള്ളവര്‍ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തണമെന്ന് പൊലീസ് അറിയിച്ചു. ഒരുമാസമായി ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും പൊലീസ് അന്വേഷിക്കുകയാണ്. പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിക്കുകയുംചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (3 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (3 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (4 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (4 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (5 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (5 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (6 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (9 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (9 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (9 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (9 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (9 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (10 hours ago)

Malayali Vartha Recommends