ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത കുറേ പാഴ്ജന്മങ്ങള്‍.. ഇവരാണ് കേരളത്തിന്റെ ശാപം... കിറ്റെക്‌സില്‍ തുടര്‍ച്ചയായി നടക്കുന്ന റെയ്ഡില്‍ പൊട്ടിത്തെറിച്ച് സാബു ജേക്കബ് സോഷ്യല്‍ മീഡിയില്‍

കിറ്റെക്സ് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും നടത്തിയ റെയ്ഡുകളെ പരിഹസിച്ച് ട്വിന്റി ട്വിന്റി പാര്‍ട്ടി പ്രസിഡന്റും കിറ്റെക്‌സിന്റെ എം.ഡിയുമായ സാബു എം ജേക്കബ്. നിരവധി ഉദ്യോഗസ്ഥരാണ് കിറ്റെക്സില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയത്. ആര്‍ക്കും നെഞ്ചത്ത് കയറിയിരുന്ന് നിരങ്ങാവുന്ന ഒരു വര്‍ഗമാണ് വ്യവസായികളെന്നും വിമര്‍ശിക്കുന്നവര്‍ ഒരു വ്യവസായം തുടങ്ങി 15,000 പേര്‍ക്ക് തൊഴില്‍ നല്‍കി കാണിക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.
എന്തുകൊണ്ട് ഒരു ഉദ്യോഗസ്ഥനും ഇതേ രീതിയില്‍ മറ്റു സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നില്ലെന്നും നിയമം എല്ലാവര്‍ക്കും ഒന്നു പോലെ അല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത കുറേ പാഴ്ജന്മങ്ങള്‍.. ഇവരാണ് കേരളത്തിന്റെ ശാപം... എന്ന തലക്കെട്ടില്‍ ഒരു നോട്ടീസായി ആണ് അദ്ദേഹം സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ കിറ്റെക്‌സില്‍ കമ്പനി തൊഴിലാളികള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളും സര്‍ക്കാര്‍ കാണിക്കുന്ന വൈരാഗ്യ ബുദ്ധിയും തുറന്ന് കാട്ടുന്നുണ്ട്.
കിറ്റെക്സിലെ തൊഴിലാളികളെ കുറിച്ച് നോക്കലാണ് സോഷ്യല്‍മീഡിയയിലെ ചിലരുടെ പണിയെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തുന്നു. കിറ്റെക്സിലെ തൊഴിലാളികളെ കുറിച്ച് ഇവര്‍ക്ക് ഭയങ്കര ജാഗ്രതയാണ്. എന്നാല്‍ സ്വന്തം വീട്ടിലുള്ളവരുടെ കാര്യത്തില്‍ ഇത്ര ശുഷ്‌കാന്തി ഉണ്ടാകില്ലെന്നും സാബു പരിഹസിച്ചു. ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ഒരാള്‍ക്കെങ്കിലും ഒരു ദിവസത്തെ തൊഴില്‍ കൊടുത്തിട്ടുണ്ടോ? ഇവര്‍ സ്വന്തമായി വ്യവസായം ആരംഭിച്ച് പത്ത് പേര്‍ക്കെങ്കിലും തൊഴിലും താമസവും ഭക്ഷണവും താമസവും ഒക്കെ നല്‍കട്ടെ എന്നിട്ടാകാം വാചകമടി എന്നും സാബു പരിഹസിക്കുന്നു.
ഇന്നലെ പുറത്തിറങ്ങിയ നോട്ടീസ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. സാബു ജേക്കബിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട് ട്വിന്‍രി ട്വിന്‍രി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് നടപടി എന്ന പലരും ഈ നടപടികളെ കാണുന്നത്.
https://www.facebook.com/Malayalivartha