മുത്തുമണി പതിനേഴുകാരിയെ പീഡനത്തിനിരക്കിയത് സ്വന്തം വീട്ടിൽ കൊണ്ട് പോയി! സംഭവം പുറംലോകം അറിയുമെന്നായപ്പോൾ ടിക്ക് ടോക്ക് കാമുകന്‍ മുങ്ങിയത് തിരൂരിലെ ബന്ധുവീട്ടിലേക്ക്; ആഴ്‌ചകൾ നീണ്ട അന്വേഷണത്തിൽ മുത്തുമണിയെ ഒളിസങ്കേതത്തിൽ നിന്ന് പുറത്ത് ചാടിക്കാൻ മെനഞ്ഞത് തന്ത്രപൂർവ്വമായ ആ 'കള്ളക്കഥ'

ടിക് ടോക്കിലും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും പ്രമുഖനായ മുത്തുമണി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഇന്ന് രാവിലെ ആയിരുന്നു വാർത്തകളിൽ നിറഞ്ഞത്. സംഭവത്തിൽ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പില്‍ പത്തൊമ്പത് കാരനായ വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളിയെ പൊലീസ് പിടികൂടിയത് ആഴ്‌ച്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം കുറച്ചുകാലമായി ഇയാൾ ഒളിവിലായിരുന്നു.
തന്നെ പിടികൂടിയാല്‍ ഉടൻ തന്നെ ജയിലില്‍ പോകേണ്ടി വരുമെന്നതു കൊണ്ട് യുവാവ് ഗള്‍ഫിലേക്ക് പോകാനായിരുന്നു പ്ലാനിട്ടിരുന്നത്. ഇങ്ങനെ വിദേശത്തേക്ക് മുങ്ങാന്‍ ശ്രമിക്കവേയാണ് പൊലീസ് തന്ത്രപൂര്‍വ്വം കെണിയൊരുക്കി വിഘ്‌നേഷിനെ അറസ്റ്റിലാക്കിയയത്.
പോലീസ് തന്ത്രപൂർവ്വമായി മുത്തുമണിയെ പൊക്കിയത് ഒരു കള്ളക്കഥ ഉണ്ടാക്കിയാണ്. ഇിതിനായി പൊലീസ് പാസ്‌പോര്‍ട്ട് കഥയായിരുന്നു തയ്യാറാക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റിനു ശ്രമിക്കവേയാണ് അമ്ബിളി ഒളിവില്‍ പോയത്.
തൃശ്ശൂര്‍ തിരൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് യുവാവ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇതിനിടെ കോഴിക്കോട്ടുനിന്ന് വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നു. ഈ സമയത്താണ് അമ്ബിളി പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരുന്ന വിവരം പൊലീസ് അറിയുന്നത്.
ഇതോടെ ഒളിവിടത്തില്‍ നിന്നും വിഘ്‌നേഷിനെ പുറത്തു ചാടിക്കാന്‍ തന്ത്രപരമായ കഥയും തയ്യാറാക്കി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പേരിലുള്ള പാസ്‌പോര്‍ട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യം പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്ബിളിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്ബിളിയുടെ പിതാവ് അമ്ബിളിയെ ഇക്കാര്യം അറിയിക്കാന്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോയി. അമ്ബിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സംഘം പിതാവിനെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് തിരൂരിലെ ബന്ധുവീട്ടില്‍നിന്ന് അമ്ബിളിയെ കൈയോടെ പിടികൂടുകയായിരുന്നു.
പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്ബിളിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിക്കുളങ്ങര സിഐ. എം.കെ. മുരളി, എസ്‌ഐ. ഉദയകുമാര്‍, സിപിഒമാരായ അഖില്‍, സജീവ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് തൃശ്ശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിയായ 17-കാരിയുമായി ടിക്ടോക് താരമായ അമ്ബിളി പരിചയത്തിലാകുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്ബിളി പെണ്‍കുട്ടിയെ നേരില്‍ കാണുകയും ചെയ്തിരുന്നു.
ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആഴ്ചകള്‍ക്ക് മുമ്ബ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ പെണ്‍കുട്ടി പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്ബിളി സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. അമ്ബിളിയുടെ വീഡിയോകളെ യൂട്യൂബില്‍ 'റോസ്റ്റിങ്' ചെയ്തപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പല ചര്‍ച്ചകളും ഉയര്‍ന്നുവന്നിരുന്നു. ടിക് ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീല്‍സിലും വീഡിയോകളുമായി അമ്ബിളി സജീവമായിരുന്നു. സൈബര്‍ ഇടത്തില്‍ വന്‍ താരമായി വിലസവേയാണ് അമ്ബിളിയെന്ന് വിഘ്‌നേഷ് പീഡന കേസില്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha