Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

2025 ഓടെ ബാലവേല പൂര്‍ണമായും ഇല്ലാതാക്കുക ലക്ഷ്യം: 'ആക്‌ട് നൗ എന്‍ഡ് ചൈല്‍ഡ് ലേബര്‍' എന്നതാണ് ഈ വര്‍ഷത്തെ തീം- മന്ത്രി വീണാ ജോര്‍ജ്

12 JUNE 2021 07:15 PM IST
മലയാളി വാര്‍ത്ത


2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ശരണ ബാല്യം

പദ്ധതിയുടെ ഭാഗമായി ജില്ലയെ പൂര്‍ണ്ണമായും ബാലവേല വിമുക്തമാക്കുന്നതിനായി ജില്ലയിലെ കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അംഗങ്ങള്‍ക്കും, വ്യാപാരി വ്യവസായി അംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

 

 

ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുഞ്ഞുങ്ങള്‍ ബാലവേല ചെയ്യുന്നുണ്ട്. ലോകത്ത് ആറു കുഞ്ഞുങ്ങളില്‍ ഒരാള്‍ തൊഴിലാളിയാണ്. നമ്മുടെ സംസ്ഥാനത്ത് ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ് ബാല്യവിമുക്ത

കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്ന പദ്ധതിയാണു ശരണ ബാല്യം. ശബരിമല മണ്ഡലകാലത്ത് കുഞ്ഞുങ്ങളെ ബാലവേല ചെയ്യിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച പദ്ധതിയാണു ശരണബാല്യം.

 

 

ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ വകുപ്പ് ഏറ്റെടുക്കുകയും ഇന്ന് എല്ലാ ജില്ലയിലും ഒരു റസ്‌ക്യൂ ഓഫീസറുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയില്‍ നടന്നു വരുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ മാത്രം 85 കുഞ്ഞുങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമുക്തരാക്കിയിട്ടുണ്ട്.

ബാലവേല നിരോധിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളെ ത്വരിതപ്പെടുത്തണമെന്നുള്ള ആഹ്വാനവുമായിട്ടാണു ബാലവേല വിരുദ്ധ ദിനം കടന്നുവന്നിരിക്കുന്നത്. 'ആക്‌ട് നൗ എന്‍ഡ് ചൈല്‍ഡ് ലേബര്‍' എന്നതാണ് ഈ വര്‍ഷത്തെ തീം.

 

 

 

 

 

 

 

 

 

 

 

 

ബാലവേല നിരോധിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി കൂടുതല്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച വെബിനാറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ അഡ്വ. കെ.പി. സജിനാഥ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ബെച്ച്‌പന്‍ ബച്ചാവോ ആന്ദോളന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രസ്‌റീന്‍ കുന്നംപ്പളളി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നീം,

 

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതദാസ്, ജില്ലാ ലേബര്‍ ഓഫീസര്‍ പി. ദീപ, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി:ആര്‍. പ്രതാപന്‍ നായര്‍, ജില്ലാ ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ സാജന്‍ ആന്റണി, പത്തനംതിട്ട ഡിസിപിയു സോഷ്യല്‍ വര്‍ക്കര്‍ എലിസബത്ത് ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!  (11 minutes ago)

മം​ഗളൂരുവിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (28 minutes ago)

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (33 minutes ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (1 hour ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (1 hour ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (1 hour ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (1 hour ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (2 hours ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (2 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (3 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (3 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (3 hours ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....  (4 hours ago)

Malayali Vartha Recommends