നെന്മാറയിലെ വീട്ടില്‍ 10 വര്‍ഷം യുവതി ഒളിവില്‍ താമസിച്ച സംഭവം... സംഭവം ഇതുവരെയും വിശ്വസിക്കാനാകാതെ റഹ്മാന്റെ മാതാപിതാക്കള്‍

നെന്മാറയിലെ വീട്ടില്‍ 10 വര്‍ഷം യുവതി ഒളിവില്‍ താമസിച്ച സംഭവത്തില്‍ പ്രതികരിച്ച് റഹ്മാന്റെ മാതാപിതാക്കള്‍. വീട്ടില്‍ സജിതയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന വാദം ശരിയല്ലെന്ന് റഹ്മാന്റെ മാതാപിതാക്കള്‍. ഇവര്‍ തമ്മിലുള്ള ബന്ധം അറിഞ്ഞിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പ്രതികരിച്ചത്.
അതേസമയം, വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ജീവിക്കാനനുവദിക്കണമെന്നും നെന്‍മാറ ദമ്ബതികള്‍ മാധ്യമങ്ങളോട് പറയുന്നു. സജിതയെ മതം മാറ്റിയെന്നും തടവില്‍ പാര്‍പ്പിച്ചുവെന്നുമുള്ള ആരോപണം തെറ്റാണെന്ന് റഹ്മാനും സജിതയും പറഞ്ഞു.
ഞങ്ങളും മനുഷ്യരാണ്. ജീവിക്കാനനുവദിക്കണം. നെന്‍മാറ അയിലൂരില്‍ പ്രണയിച്ച പെണ്‍കുട്ടിയെ 10 വര്‍ഷം വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ വിവാദവും ചര്‍ച്ചയുമായി നില്‍ക്കുമ്‌ബോള്‍ വിത്തനശ്ശേരിയിലെ വാടക വീട്ടില്‍ നിന്ന് റഹ്മാനും സജിതയും പറയുന്നു.
സംഭവത്തെക്കുറിച്ച് യുവജന കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. കമ്മീഷന്‍ അംഗം അഡ്വ. ടി മഹേഷ് ദമ്ബതികളുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. നെന്‍മാറ പൊലീസിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. അടുത്ത ദിവസം വനിതാ കമ്മീഷന്‍ തെളിവെടുപ്പിനെത്തും.
https://www.facebook.com/Malayalivartha
























