വരന്തരപ്പിള്ളിയില്‍ അമ്മയെ മാനസിക രോഗിയായ മകന് കൊലപ്പെടുത്തി
വരന്തരപ്പിള്ളിയില്‍ മാനസിക രോഗിയായ മകന് അമ്മയെ കൊലപ്പെടുത്തി. വരന്തരപ്പിള്ളി പോലീസ് മകനെ കസ്റ്റഡിയില്‍ എടുത്തു. വരന്തരപ്പള്ളി കച്ചേരിക്കടവില്‍ കിഴകൂടല് പരേതനായ ജോസിന്റെ ഭാര്യ മണി എന്ന എല്‍സി (74) ആണ് മരിച്ചത്. ഇവരുടെ മകന് ജോര്‍ജ് (44) ആണ് കൊലപ്പെടുത്തിയത്. അയല്‍വാസിയായ സ്ത്രീ ഇന്ന് രാവിലെയാണ് എല്‍സിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം പഞ്ചായത്ത് അംഗത്തെ ഉടന്‍ തന്നെ അറിയിക്കുകയും തുടര്‍ന്ന് പൊലീസിലും അറിയിച്ചു. ജോര്‍ജും എല്‍സിയും മാത്രമാണ് സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ കലഹം നിരന്തരം ഉണ്ടാകാറുള്ളതായി അയല്‍വാസികള്‍ പറയുന്നു. ജോര്‍ജ് കഞ്ചാവിന് അടിമയാണ്. എസ് ഐ. ആയിരുന്ന തോമസിനെ വെട്ടിയ കേസിലും പ്രതിയാണ് ഇയാള്‍.
https://www.facebook.com/Malayalivartha