Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...

ത്രിശങ്കുവില്‍ യുവതികള്‍... രാജ്യത്ത് തന്നെ വിവാദമുണ്ടാക്കി അഫ്ഗാന്‍ ഐസിസില്‍ ചേര്‍ന്ന 4 മലയാളി യുവതികളെ ഇന്ത്യ സ്വീകരിക്കില്ല; ഇവരുടെ ഭര്‍ത്താക്കന്മാര്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതോടെ ആകെ പുലിവാലായി; യുവതികളുടെ തീവ്രനിലപാട് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി

13 JUNE 2021 08:38 AM IST
മലയാളി വാര്‍ത്ത

ദേശീയ തലത്തില്‍ തന്നെ വിവാദമായതാണ് 4 മലയാളി യുവതികളുടെ വിവാഹവും ഐഎസില്‍ (ഇസ്ലാമിക് സ്‌റ്റേറ്റ്) ചേര്‍ന്നതും. സോണിയ, മെറിന്‍ ജേക്കബ്, നിമിഷ,റഫീല എന്നിവരാണ് ആ പെണ്‍കുട്ടികള്‍. കാസര്‍കോട് സ്വദേശിയായ സോണിയ സെബാസ്റ്റിയന്‍ ഭര്‍ത്താവ് അബ്ദുല്‍ റഷീദ് അബ്ദുല്ലയ്‌ക്കൊപ്പം 2016 മേയ് 31ന് മുംബയ് വിമാനത്താവളം വഴിയാണ് ഇന്ത്യ വിട്ടത്.

മെറിന്‍ ജേക്കബ് പാലക്കാട് സ്വദേശിയായ ബെസ്റ്റിന്‍ ജേക്കബിനെ (യഹിയ) വിവാഹം ചെയ്താണ് രാജ്യം വിട്ടത്. ബെസ്റ്റിന്റെ സഹോദരന്‍ ബെക്‌സണെ വിവാഹം ചെയ്താണ് തിരുവനന്തപുരം സ്വദേശി നിമിഷ രാജ്യം വിട്ടത്. കാസര്‍കോട് സ്വദേശിയായ ഡോ. ഇജാസ് കല്ലുകെട്ടിയയ്‌ക്കൊപ്പമാണ് റഫീല രാജ്യംവിട്ട് ഐസിസില്‍ ചേര്‍ന്നത്.

 



ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഭീകരഗ്രൂപ്പായ ഐസിസില്‍ ചേര്‍ന്ന നാല് മലയാളി യുവതികളെ നാടുകടത്താന്‍ അഫ്ഗാനിസ്ഥാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അവരെ സ്വീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്.

ഇവരുടെ ഭര്‍ത്താക്കന്മാര്‍ അഫ്ഗാനിലെ നാങ്കര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കാബൂളില്‍ ജയിലില്‍ കഴിയുന്ന സോണിയ സെബാസ്റ്റിയന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നീ യുവതികളാണ് ത്രിശങ്കുവിലായത്.

 

 



2016-18 കാലയളവിലാണ് ഇവര്‍ ഐസിസില്‍ ചേര്‍ന്നത്. ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 2019 ഡിസംബറില്‍ ഇവര്‍ അഫ്ഗാന്‍ പൊലീസിന് കീഴടങ്ങുകയായിരുന്നു. അന്നുമുതല്‍ ജയിലിലാണ്. ഇവരെ പോലെ കീഴടങ്ങിയ, 13 രാജ്യങ്ങളിലെ 408 ഐസിസ് അംഗങ്ങള്‍ അഫ്ഗാന്‍ ജയിലുകളിലുണ്ട്. ഇവരെയെല്ലാം തിരിച്ചയയ്ക്കാനാണ് നടപടി തുടങ്ങിയത്. എന്നാല്‍,ഇവരെ തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും കേന്ദ്രം അനുവാദം നല്‍കാനിടയില്ലെന്നുമാണ് സൂചന.

യുവതികളുമായി ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിമുഖം നടത്തിയിരുന്നു. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്. എന്നാല്‍ അഭിമുഖത്തില്‍ യുവതികള്‍ തീവ്ര നിലപാടുള്ളവരാണെന്ന് മനസിലായെന്നും ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്ന് അഫ്ഗാന്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുമെന്നുമാണ് സൂചന. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ നേരത്തേ ഇവര്‍ക്കെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 



അതേസമയം അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്ന് കൂട്ടത്തിലുള്ള നിമിഷയുടെ അമ്മ ബിന്ദു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അനങ്ങുന്നില്ല. അമേരിക്കന്‍ സേന ഉടനെ അഫ്ഗാനിസ്ഥാന്‍ വിടുമെന്നതിനാല്‍ മകളുടെ ജീവന്‍ അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലില്‍ കഴിയുന്ന അവരുടെ ചെറിയ കുട്ടികള്‍ എന്തു പാപം ചെയ്‌തെന്നും അവരെ രാജ്യത്തേക്കുവരാന്‍ അനുവദിക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിച്ചു.

യുവതികളെ തിരികെ കൊണ്ടുവരില്ലെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ്. മനുഷ്യാവകാശ ലംഘനമാണ്. മകള്‍ തെറ്റു ചെയ്‌തെങ്കില്‍ തിരിച്ചുകൊണ്ടു വന്നു നിയമ നടപടി എടുക്കണം. അഫ്ഗാന്‍ സര്‍ക്കാര്‍ അവരെ തിരിച്ചയയ്ക്കാന്‍ തയ്യാറാണ്. പിന്നെ ഇന്ത്യന്‍ സര്‍ക്കാരിനു എന്താണ് പ്രശ്‌നം.



സംസ്ഥാന സര്‍ക്കാരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ടശേഷം നിയമനടപടികള്‍ ആലോചിക്കും. ഒന്നരവര്‍ഷമായി മകള്‍ ജയിലിലായിട്ട്.
ഇന്ത്യന്‍ ഏജന്‍സികള്‍ക്കു മെയില്‍ അയച്ചെങ്കിലും മറുപടി തന്നില്ല. അഫ്ഗാനിസ്ഥാനലേക്ക് മെയില്‍ അയച്ചപ്പോള്‍ അവര്‍ മറുപടി തരാനെങ്കിലും തയാറായി. നിമിഷ മടങ്ങിവരാന്‍ തയാറല്ലെന്നു ഓഫീസര്‍മാര്‍ പറയുന്നതിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷയെ വിചാരണ ചെയ്യുന്നതിനു താന്‍ അനുകൂലമാണെന്നും ബിന്ദു പറഞ്ഞു.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും; എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ  (11 minutes ago)

രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (22 minutes ago)

പ്ര​സി​ഡ​ന്റ്‌​സ് ട്രോ​ഫി വ​ള്ളം​ക​ളിക്ക് ഇനി രണ്ടു നാൾ മാത്രം...  (37 minutes ago)

പ്രകടനം വിലയിരുത്താനെന്ന വ്യാജേന  (43 minutes ago)

ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവന; സിപിഐഎം നേതാവ് എ കെ ബാലനെതിരെ ഷാഫി പറമ്പിൽ എം പി  (45 minutes ago)

സി.സി.ടിവിയുടെ പരിധിൽ  (54 minutes ago)

രണ്ട് പേരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

വിവാഹ ഭാഗ്യം, വാഹന യോഗം, ആരോഗ്യം: ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത  (1 hour ago)

പ്രത്യേക സെല്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി  (1 hour ago)

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു  (2 hours ago)

ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ....  (2 hours ago)

.പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും  (2 hours ago)

ഡെന്‍മാര്‍ക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി  (2 hours ago)

ഇന്ത്യൻ പൗരന്മാരെ മാത്രമേ വോട്ടർ പട്ടികയിൽ നിലനിറുത്താനാകൂ...‌  (3 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം‌  (3 hours ago)

Malayali Vartha Recommends