Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

പഠിക്കാന്‍ പോയ പൊന്നുമോള്‍... നിമിഷ, ഫാത്തിമയായപ്പോള്‍ ചങ്കുതകര്‍ന്ന കുടുംബത്തിന്റെ അവസ്ഥ ദയനീയമായി; അവിടന്ന് മൂന്ന് വര്‍ഷം വരെ വിവരമില്ല; എന്‍ഐഎ കൈമാറിയ, അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ചിത്രത്തില്‍നിന്ന് മകളെയും മരുമകനെയും പേരക്കുട്ടിയെയും ആ അമ്മ തിരിച്ചറിഞ്ഞതോടെ കഥ മാറി

13 JUNE 2021 08:44 AM IST
മലയാളി വാര്‍ത്ത

പഠിക്കാന്‍ മിടുക്കിയായ നിമിഷ ഡോക്ടറായി കാണാന്‍ ആ കുടുംബം ഏറെ ആഗ്രഹിച്ചു. അവസാനം ഡെന്റല്‍ കോളേജിലെ പഠനത്തിനിടയില്‍ പ്രണയവും മതപരിവര്‍ത്തനവും വിവാഹവും നാടുവിടലും ഐഎസ്എസില്‍ ചേരലും ഒക്കെയായി.

അവസാനം 3 വര്‍ഷം മകളെ പറ്റി ഒരു വിവരവുമില്ല. എന്‍ഐഎ കൈമാറിയ, അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ചിത്രത്തില്‍നിന്ന് മകളെയും മരുമകനെയും പേരക്കുട്ടിയെയും ആ അമ്മ തിരിച്ചറിയുകയും ചെയ്തപ്പോള്‍ വൈകിപ്പോയി.

 



2016 ജൂലൈയിലാണ് നിമിഷയുമായി ബന്ധപ്പെട്ട വിവാദം ആദ്യം മാധ്യമങ്ങളിലൂടെ പുറത്തെത്തുന്നത്. തന്റെ മകള്‍ നിമിഷയെ കാണാനില്ലെന്നും ഭര്‍ത്താവിനൊപ്പം ഭീകരസംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നുമുള്ള ബിന്ദുവിന്റെ പരാതിയോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരാതി നല്‍കിയത് അവര്‍ ഗൗരവത്തിലെടുക്കാതെ അവഗണിച്ചെന്നും ബിന്ദു പരാതിപ്പെട്ടു.

പാലക്കാട് യാക്കര സ്വദേശി ബെക്‌സണുമായി (ഇസ) വിവാഹം കഴിഞ്ഞശേഷം നിമിഷയും ഭര്‍ത്താവും ശ്രീലങ്കയിലേക്കു പോയതായി അറിയാമെന്നും പിന്നീട് ഒരു ബന്ധവുമില്ലെന്നുമാണു ബിന്ദു പരാതിയില്‍ വ്യക്തമാക്കിയത്. ബിഡിഎസിനു പഠിക്കുമ്പോഴാണ് ഇസയുമായി നിമിഷ പരിചയത്തിലായത്.

 

 

പിന്നീട് ഇയാള്‍ നിമിഷയെ വിവാഹം ചെയ്തു. നിമിഷ പാലക്കാട്ട് ഉണ്ടെന്നറിഞ്ഞു ബന്ധുക്കള്‍ അവിടെയെത്തി. എന്നാല്‍ കൂടെ വരാന്‍ തയാറായില്ല. തുടര്‍ന്നു പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇസയ്‌ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നു നിമിഷ കോടതിയില്‍ പറഞ്ഞു. 18 വയസു തികഞ്ഞ നിമിഷയെ കോടതി ഇസയ്‌ക്കൊപ്പം വിട്ടു.

നാലുമാസം കഴിഞ്ഞപ്പോള്‍ നിമിഷയുടെ ഫോണ്‍ വരാന്‍ തുടങ്ങി. പാലക്കാട്ടാണു താമസമെന്നും വന്നാല്‍ കാണാമെന്നും പറഞ്ഞു. ബിന്ദു അവിടെപ്പോയി അവളെ കണ്ടു. ഇസയുടെ വീട്ടുകാരോടും സംസാരിച്ചു. അപ്പോഴും മകള്‍ കൂടെവരാന്‍ തയാറായില്ല. ഇതിനിടെ മകള്‍ ഗര്‍ഭിണിയായി.

 

 

തുടര്‍ന്നു നിമിഷ വീട്ടിലേക്കു വന്നു. മൂന്നുമണിക്കൂര്‍ ചെലവഴിച്ചതിനുശേഷം തിരിച്ചുപോയി. മൂന്നു ദിവസം കഴിഞ്ഞ് ഒരു ഫോണ്‍ വന്നു. തങ്ങള്‍ ശ്രീലങ്കയിലേക്കു പോകുകയാണെന്നും ഇനി ചിലപ്പോള്‍ വിളിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. പിന്നീട് വാട്‌സാപ് വഴി മാത്രമാണു ബന്ധപ്പെട്ടിരുന്നത്. ഇസയുടെ വീട്ടുകാര്‍ക്കും അവരെക്കുറിച്ചു വിവരമൊന്നും ഇല്ലായിരുന്നു എന്നാണ് ബിന്ദുവിന്റെ അന്നത്തെ പരാതിയില്‍ പറയുന്നത്.

അതിനിടെ, മതംമാറി അഫ്ഗാനിസ്ഥാനിലേക്കു പോയ മകളെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിമിഷ (ഫാത്തിമ), ഇസ, ഇവരുടെ കുഞ്ഞ് എന്നിവര്‍ അഫ്ഗാനില്‍ ഐഎസ് ഭീകരരുടെ തടവിലാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. അഫ്ഗാനിലുള്ള നിമിഷയെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ രക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് 2016 ജൂണില്‍ കാണാതായ 22 മലയാളികളില്‍ ഇസയും നിമിഷ ഫാത്തിമയും ഉള്‍പ്പെട്ടിരുന്നെന്ന സംശയം ആ സമയത്തു ബലപ്പെട്ടിരുന്നു. ഇവര്‍ പിന്നീട് അഫ്ഗാനിലെ ഐഎസ് ക്യാംപിലെത്തിയതായും സ്ഥിരീകരിക്കപ്പെട്ടു.

 

 


2017 ഒക്ടോബറില്‍ ബിന്ദു സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജി. ഹാദിയ കേസ് വിവാദമായ സമയത്തായിരുന്നു സുപ്രീകോടതിയില്‍ ബിന്ദുവിന്റെ ഹര്‍ജിയെത്തുന്നത്.

അതിനിടെ 2018 ജൂണില്‍ നിമിഷ ഫാത്തിമ)യുടെ സന്ദേശങ്ങള്‍ ബിന്ദുവിനു ലഭിക്കാന്‍ തുടങ്ങി. 'അമ്മ, ചിന്നു ഹിയര്‍' എന്നായിരുന്നു ആദ്യത്തെ മെസേജ്. പിന്നീട് നവംബര്‍ 26 വരെ തുടര്‍ച്ചയായി സന്ദേശങ്ങളും വോയിസ് മെസേജുകളും കൊച്ചുമകളുടെ ചിത്രങ്ങളുമെല്ലാം അയച്ചിരുന്നുവെന്നും ബിന്ദു പറയുന്നു. പിന്നീടു സന്ദേശങ്ങളൊന്നും ലഭിച്ചില്ല.




മകളുടെ യാതൊരു വിവരവും ലഭിക്കാതെ മാസങ്ങള്‍ പിന്നിട്ടതിനു ശേഷം എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഏതാനും ചിത്രങ്ങള്‍ ബിന്ദുവിന് അയച്ചുകൊടുത്തിരുന്നു. കാബൂളില്‍ കീഴടങ്ങിയ ഐഎസ് ഭീകരരുടേതായിരുന്നു അത്. കൂട്ടത്തില്‍ ഇസയെയും കൊച്ചുമകളെയും ബിന്ദു തിരിച്ചറിഞ്ഞു. മുഖാവരണം ധരിച്ച വനിതകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (2 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (13 minutes ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (21 minutes ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (28 minutes ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (33 minutes ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (37 minutes ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (53 minutes ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (58 minutes ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (1 hour ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (1 hour ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (1 hour ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (1 hour ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (7 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (7 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (7 hours ago)

Malayali Vartha Recommends