Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

കോട്ടയത്ത് ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.... മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്

13 JUNE 2021 08:04 AM IST
മലയാളി വാര്‍ത്ത

More Stories...

നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...

മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു സമീപം ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍.

ചുങ്കം, മള്ളൂശേരി, മര്യാതുരുത്ത് സെന്റ് തോമസ് എല്‍.പി. സ്‌കൂളിനു സമീപം കളരിക്കല്‍ കാര്‍ത്തികയില്‍ (പടിഞ്ഞാറേമുറിയില്‍) പരേതനായ രാജശേഖരന്റെയും വിജയമ്മയുടെയും മകന്‍ പ്രശാന്ത് രാജാ(36)ണു മരിച്ചത്. കോവിഡ് സംബന്ധമായി താല്‍ക്കാലിക ആരോഗ്യപ്രവര്‍ത്തകനായിരുന്നു പ്രശാന്ത്.

 




കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തോടെ വീട്ടില്‍നിന്നു ജോലിക്കുപോയ ഇദ്ദേഹം രാത്രി വൈകിയും തിരിച്ചെത്തിയില്ല. സ്വകാര്യസ്ഥാപനത്തില്‍നിന്നു വാടകയ്ക്കെടുത്ത ഇന്നോവ കാറിലാണു ജോലിക്കു പോയിരുന്നത്. വൈകിട്ട് 5.30 വരെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു.

പിന്നീട് ഫോണ്‍ സ്വിച്ച്ഓഫ് ആയി. ഇന്നലെ രാവിലെ പ്രശാന്തിന്റെ ഭാര്യയും ബന്ധുക്കളും ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. ഈസമയം പ്രശാന്ത് വാടകയ്ക്കെടുത്ത ഇന്നോവ കാര്‍ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടന്നുപോയി. ഇതു ശ്രദ്ധയില്‍പെട്ട പോലീസ് ഗാന്ധിനഗര്‍ ജങ്ഷനിലെ പെട്രോള്‍ പമ്ബിനു സമീപം തടഞ്ഞ് കാര്‍ കസ്റ്റഡിയിലെടുത്തു.

കാറിലുണ്ടായിരുന്നയാളെ ചോദ്യംചെയ്തപ്പോള്‍, തന്റെ കാറാണെന്നും ജി.പി.എസ്. സംവിധാനത്തിലൂടെ കണ്ടെത്തുകയായിരുന്നെന്നും താക്കോല്‍ കാറില്‍ത്തന്നെ ഉണ്ടായിരുന്നെന്നും പറഞ്ഞു.



തുടര്‍ന്ന്, കാര്‍ കിടന്ന സ്ഥലത്ത് പോലീസ് തെരഞ്ഞു. മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി റോഡില്‍നിന്നു ചാത്തുണ്ണിപ്പാറയ്ക്കു പോകുന്ന വഴിയില്‍ അരക്കിലോമീറ്റര്‍ മാറി, വിജനപ്രദേശത്തെ കുറ്റിക്കാട്ടിലാണു മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപത്താണു ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. വൈക്കം വെള്ളൂര്‍ സ്വദേശി പാര്‍വതിയാണു ഭാര്യ. മക്കള്‍: അദ്വൈത് (നാല്), അര്‍ണവ് (ഒന്ന്).


ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറാണെന്ന വ്യാജേന, വിദേശജോലി വാഗ്ദാനം ചെയ്ത് പ്രശാന്ത് പലരില്‍നിന്നും വന്‍തുക കൈപ്പറ്റിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

 



ജോലി ലഭിക്കാതായപ്പോള്‍ ഇവരില്‍ ഒരാള്‍ നല്‍കിയ ഒമ്പതുലക്ഷം രൂപ തിരികെച്ചോദിച്ചു. തുക ഇന്നലെ നല്‍കേണ്ടതായിരുന്നു. അതു സാധിക്കാത്തതിനാല്‍ സാനിറ്റൈസര്‍ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു പോലീസ് നല്‍കുന്ന സൂചന.

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രശാന്തിനു സാമ്പത്തികബുദ്ധിമുട്ടുണ്ടായിരുന്നില്ല. കോവിഡ് വ്യാപനം കുറയുമ്‌ബോള്‍ വിദേശത്തു പോകാന്‍ തയാറെടുത്തിരിക്കുകയായിരുന്നു. പ്രശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (4 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (4 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (4 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (4 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (4 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (4 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (5 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (5 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (5 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (5 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (5 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (6 hours ago)

Malayali Vartha Recommends