Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

അതെങ്ങനെ ശരിയാകും... ഓണ്‍ലൈന്‍ യോഗത്തില്‍ തിരുവനന്തപുരവും ഡല്‍ഹിയും ഒന്നുപോലെയാകുമ്പോഴും കെ. സുരേന്ദ്രന്‍ വിട്ടുനിന്നതെന്തിന്? സുരേന്ദ്രന്‍ ഇല്ലാതെ ഓണ്‍ലൈനില്‍ ബിജെപി സംസ്ഥാന നേതൃയോഗം ചേര്‍ന്നു

13 JUNE 2021 09:12 AM IST
മലയാളി വാര്‍ത്ത

കൊറോണ മലയാളികള്‍ക്ക് സമ്മാനിച്ചതാണ് ഓണ്‍ലൈന്‍ യോഗം. എവിടിയിരുന്നും യോഗത്തില്‍ പങ്കെടുക്കാം എന്നതിനാല്‍ ഹോട്ടല്‍ വാടകയും യാത്ര ചെലവും ഫുഡും ഒന്നും വേണ്ട. അതോടെ സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കുമെല്ലാം വലിയ ലാഭമാണ്. അതായത് ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും യോഗത്തില്‍ പങ്കെടുക്കാം. അതിനാല്‍ തന്നെ ബിജെപിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഡല്‍ഹിയില്‍ നിന്നും എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം ഉയരുന്നു.

ബിജെപിയുടെ സംസ്ഥാന നേതൃയോഗമാണ് ഓണ്‍ലൈനായി ചേര്‍ന്നത്. സുരേന്ദ്രന്‍ ഡല്‍ഹിയില്‍ നേതാക്കളുമായി ചര്‍ച്ച തുടരുന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം. മുരളീധരന്‍ പക്ഷത്തെ പ്രബല നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ സി.കൃഷ്ണകുമാര്‍, ജോര്‍ജ് കുര്യന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങളുള്ളവര്‍ മാത്രമാണ് വിട്ടുനിന്നതെന്നും മറ്റെല്ലാ നേതാക്കളും പങ്കെടുത്തെന്നുമാണ് ഔദ്യോഗികപക്ഷത്തെ നേതാക്കള്‍ പറഞ്ഞത്.

 



കേന്ദ്ര നിര്‍ദേശപ്രകാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശാണ് യോഗം നിയന്ത്രിച്ചത്. അധ്യക്ഷനെ മാറ്റണമെന്ന് ആര്‍എസ്എസും നിലപാട് കനപ്പിച്ചതായി സൂചനകള്‍ പുറത്തുവന്നതിനു തൊട്ടുപിറകെയാണ് ഇന്നലെ പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നത്.

നേതൃമാറ്റം വേണമെന്ന ഉറച്ച നിലപാടില്‍ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ നില്‍ക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷനും നേതൃമാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ടെന്ന് നേതാക്കള്‍! സൂചിപ്പിച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

 



പാര്‍ട്ടിക്കെതിരായ സിപിഎം നീക്കത്തിനെതിരെയും മുട്ടില്‍ മരം മുറിക്കേസ് വിവാദങ്ങള്‍ക്കെതിരെയും പ്രക്ഷോഭങ്ങള്‍ നടത്താനാണ് സംസ്ഥാന നേതൃയോഗം തീരുമാനമെടുത്തത്. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയംഗങ്ങള്‍ 15ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സത്യഗ്രഹമിരിക്കും. 16 മുതല്‍ 18 വരെ ജില്ല, മണ്ഡലം, ബൂത്ത് തലങ്ങളില്‍ മരംമുറിക്കെതിരായ സമരങ്ങള്‍ നടത്താനും തീരുമാനിച്ചു.

ലോക്ഡൗണ്‍ തീര്‍ന്നാലുടന്‍ ബിജെപി സംസ്ഥാന ഭാരവാഹിയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സമീപകാലത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2 ദിവസത്തെ യോഗമാണ് ചേരുന്നത്. എന്നാല്‍ നേതൃമാറ്റം അനിവാര്യമാണെന്നു സൂചിപ്പിച്ച് കേന്ദ്രനേതൃത്വത്തിനു കത്തയച്ച സംസ്ഥാന നേതാക്കള്‍ 16ന് അനൗദ്യോഗികമായി യോഗം ചേരുമെന്ന സൂചനയുമുണ്ട്.

 



ഡല്‍ഹിയിലാണെങ്കിലും കേരള രാഷ്ട്രീയത്തില്‍ സുരേന്ദ്രന്‍ സജീവമായി ഇടപെടുന്നുണ്ട്. കേരളത്തില്‍ വീരപ്പന്റെ ഭരണമാണ് നടക്കുന്നതെന്നും മരം മുറിച്ച് കടത്തല്‍ ഭീകരമായ കൊള്ളയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ണാടകയിലെ വീരപ്പന്റെ പത്തിരട്ടി വീരപ്പന്മാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്.

മരം മുറിച്ച് കടത്തല്‍ മുട്ടിലില്‍നിന്നും എല്ലാ ജില്ലകളിലേക്കും വ്യാപിച്ചുവെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളിലെ കടുംവെട്ടിന്റെ ഒരു ഉദാഹരണമാണ് മരംമുറി സംഭവം. പമ്പയിലെ മണല്‍ കടത്തിയതുള്‍പ്പെടെ പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രകൃതി സമ്പത്ത് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊള്ളയടിക്കപ്പെട്ടു.


മാധ്യമങ്ങള്‍ ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ്. തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ മൂന്നംഗ കമ്മിറ്റി ഉണ്ടാക്കിയെന്നത് കള്ളവാര്‍ത്തയാണ്. മരം മുറി കേസില്‍ വരെ ഉള്‍പ്പെട്ടവരുടെ മാധ്യമ വിചാരണയ്ക്ക് നിന്നു തരില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (9 minutes ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (17 minutes ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (24 minutes ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (29 minutes ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (33 minutes ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (49 minutes ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (54 minutes ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (1 hour ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (1 hour ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (1 hour ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (1 hour ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (7 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (7 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (7 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (8 hours ago)

Malayali Vartha Recommends