Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എം.വി ജയരാജന് ഇത്രയും ധൈര്യമോ? പിണറായിക്കെതിരെ രംഗത്തുവരാന്‍

13 JUNE 2021 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

ഒടുവില്‍ സി പി എമ്മിന്റെ ഉള്ളിലിരുപ്പ് വ്യക്തമായി. ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 അനുപാതം റദ്ദാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സി പി എം രംഗത്തെത്തി.

വിധി പുറത്തുവന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. അപ്പീല്‍ നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ പോലും സര്‍ക്കാര്‍ ഒരു തീരുമാനത്തിലെത്തിയില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം മുസ്ലീങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും സര്‍ക്കാര്‍ അത് വകവച്ചുകൊടുത്തിട്ടില്ല. ഇതാണ് സാഹചര്യമെന്നിരിക്കെയാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.ഹൈക്കോടതി വിധിയെ വിമര്‍ശിക്കുകയെന്നാല്‍ അതിനെതിരെ അപ്പീല്‍ നല്‍കാത്ത സര്‍ക്കാരിനെയും വിമര്‍ശിക്കുക എന്നാണര്‍ത്ഥം.

 



ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനം അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി മുസ്ലീം സമൂഹത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാത്തതാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ഹൈകോടതി കേരളത്തിലെ സാമൂഹ്യ സാഹചര്യം മനസ്സിലാക്കണമായിരുന്നുവെന്ന് എംവി ജയരാജന്‍ ചൂണ്ടികാട്ടി. പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ആഴത്തില്‍ പഠിക്കണമായിരുന്നു. ഇത് പഠിക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലീം ജമാ അത്ത് സംഘടിപ്പിച്ച വെര്‍ച്ചല്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍.



ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ക്ഷേമ പദ്ധതികള്‍

മുന്നോട്ട് പോയിരുന്നത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്നാണ് കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. ഇതോടെ സര്‍ക്കാര്‍ ചെകുത്താനും കടലിനും നടുവിലായി. എന്നാല്‍ സര്‍ക്കാര്‍ സമര്‍ത്ഥമായ മൗനം ഇപ്പോഴും തുടരുകയാണ്.

 



ന്യൂനപക്ഷങ്ങളുടെ വോട്ടാണ് ഇക്കുറി പിണറായി വിജയന്‍ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത്. അവരെ വെറുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. ക്രൈസ്തവ വിഭാഗത്തിലുള്ളവരും സര്‍ക്കാരിന് നല്‍കിയത് കലവറയില്ലാത്ത പിന്തുണയാണ്. ഭൂരിപക്ഷ സമുദായങ്ങളും വന്‍ പിന്തുണയാണ് ഇടതു സര്‍ക്കാരിന് നല്‍കിയത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടി മറ്റ് സമുദായങ്ങളെ പിണക്കി കൊണ്ടു മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പിണറായിയുടെ അപ്രമാദിത്വം തുടരുന്ന സാഹചര്യത്തില്‍ സി പി എമ്മില്‍ ആരും പിണറായിക്കെതിരെ രംഗത്തുവരില്ല. ആദ്യമായാണ് പിണറായിക്കെതിരെ ഒരു എതിര്‍ ശബ്ദം പാര്‍ട്ടിയില്‍ നിന്നും ഉയരുന്നത്. പക്ഷേ അത് പിണറായി വകവച്ചു കൊടുക്കുമോ എന്ന് കണ്ടറിയാം.

 

 

മാത്രവുമല്ല തന്നെ വിമര്‍ശിക്കുന്നവരെ സഹിക്കാനുള്ള മനോഭാവവും പിണറായിക്ക് തീരെയില്ല. വരും ദിവസങ്ങളില്‍ ജയരാജന്റെ പ്രസ്താവന ആളി പടരുമോ എന്ന് കണ്ടറിയാം. ഏതായാലും മുസ്ലീം സംഘടനകളെ സംബന്ധിച്ചടത്തോളം ഇത് വീണുകിട്ടിയ ഒരായുധമായി മാറുകയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (1 hour ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (1 hour ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (2 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (3 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (3 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (7 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (7 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (7 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (7 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (8 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (8 hours ago)

Malayali Vartha Recommends