എന്നെ അമ്പിളി പീഡിപ്പിച്ചിട്ടില്ല, നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം.. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. ...നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്’.... അമ്പിളിയുടെ അക്കൗണ്ടിൽ നിന്ന് പെൺകുട്ടി

‘എന്നെ അമ്പിളി പീഡിപ്പിച്ചിട്ടില്ല, നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം.. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. ...നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്’.... അമ്പിളിയുടെ അക്കൗണ്ടിൽ നിന്ന് പെൺകുട്ടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ടിക്ടോക് താരം അമ്പിളി പീഡിപ്പിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്... പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടിയുടേതെന്ന തരത്തിൽ അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഒരു ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത് .
സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം പോയതെന്നും അമ്പിളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി പറയുന്നു. വിഘ്നേഷിനെ കുറിച്ച് പരക്കുന്ന വാർത്തകളെല്ലാം പൊലീസ് കെട്ടിചമച്ചതാണെന്നാണ് പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഓഡിയോയിൽ പറയുന്നത്.
പെൺകുട്ടിയുടെ വാക്കുകൾ ഇങ്ങനെ...
‘അമ്പിളി കേസിലെ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി ഞാനാണ്. ഇത് വ്യാജവാര്‍ത്തയാണ്. ഇതാരും വിശ്വസിക്കരുത്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്പിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്. എല്ലാം പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ്.
എന്റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്പിളിയുടെ കൂടെ പോയത്. ഇത്രയും നാള്‍ ഞാന്‍ അമ്പിളിയുടെ കൂടെത്തന്നെയായിരുന്നു. ഇപ്പോള്‍ ഞാൻ ഏഴുമാസം ഗര്‍ഭിണിയാണ്. പൊലീസുകാര്‍ അമ്പിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നതൊന്നും സത്യമല്ല.
ഇന്നലെ പൊലീസുകാര്‍ വീട്ടില്‍ വന്ന് അച്ഛന്റെ കാല് പിടിച്ചുതിരിച്ചു. കാല് പിടിച്ചൊടിച്ച് അവനെവിടെയെന്ന് ചോദിച്ച് തല്ലി. എന്നെ മാനസികമായി ബുദ്ധമുട്ടിച്ചു. അതൊക്കെ ഞാന്‍ ക്ഷമിച്ചു. അതുകഴിഞ്ഞ് അച്ഛനെ തല്ലിയപ്പോഴാണ് അമ്പിളി സ്വയം പിടികൊടുത്തത്. അല്ലാതെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിച്ചെന്നും പീഡിപ്പിച്ചെന്നുമൊക്കെ പറയുന്നത് സത്യമല്ല.
ഞാന്‍ ഇത്രയും നാള്‍ അവന്റെ കൂടെത്തന്നെയായിരുന്നു. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്’.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.
സമൂഹമാധ്യമത്തിലുടെ പെൺകുട്ടിയുമായി അടുത്ത വിഘ്‌നേഷ് ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതായാണ് പരാതി . കുറച്ച് ആഴ്ചകൾക്ക് മുൻപ് പെൺകുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതോടെ ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്നാണ് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ പറയുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽക്കുകയായിരുന്നു....
പോക്‌സോ കേസെടുത്തതോടെ മുങ്ങിയ അമ്പിളി തൃശൂർ തിരൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത് എന്നാണു പോലീസ് പറഞ്ഞത് . ഇതിനിടെ വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടു . ഈ സമയത്താണ് അമ്പിളി പാസ്‌പോർട്ടിനായി അപേക്ഷിച്ചിരുന്ന വിവരം പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് അമ്പിളിയുടെ പേരിലുള്ള പാസ്‌പോർട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്നുമുള്ള കഥ പൊലീസ് തയാറാക്കി. ഇക്കാര്യം പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിച്ചു.
പാസ്‌പോർട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്പിളിയുടെ പിതാവ് അമ്പിളിയെ ഇക്കാര്യം അറിയിക്കാൻ കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോയി. അമ്പിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന പൊലീസ് സംഘം പിതാവിനെ പിന്തുടർന്നു.
തുടർന്നാണ് തിരൂരിലെ ബന്ധുവീട്ടിൽനിന്ന് അമ്പിളിയെ പിടികൂടിയത്. പോക്‌സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിക്കുളങ്ങര സിഐ. എം.കെ. മുരളി, എസ്‌ഐ. ഉദയകുമാർ, സിപിഒമാരായ അഖിൽ, സജീവ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരുന്നു. ടിക് ടോക് വീഡിയോയിലൂടെ കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് അമ്പിളി എന്ന പേരില്‍ പ്രതി ശ്രദ്ധേയനാവുന്നത്. നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്' എന്ന പഴയ പോസ്റ്റ് ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുകയാണ്. മുൻപ് തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടിൽ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്‌നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.
എന്നാൽ ഇതെല്ലം വ്യാജമാണെന്നും താൻ സ്വന്തം ഇഷ്ടപ്രകാരം, അമ്പിളിയുടെ കൂടെ ജീവിയ്ക്കുകയാണെന്നുമാണ് പെൺകുട്ടി പറയുന്നത്
https://www.facebook.com/Malayalivartha